ഇറ്റലിയിലെ സ്കൂളുകളിൽ വിദേശ വിദ്യാർഥികളുടെ എണ്ണം ഒരു ക്ലാസിൽ പരമാവധി 30 ശതമാനമായി പരിമിതപ്പെടുത്താൻ ജോർജിയ മെലോണി സർക്കാർ നീക്കം തുടങ്ങി. കുടിയേറ്റക്കാരായ കുട്ടികൾക്ക് ഇറ്റാലിയൻ ഭാഷയും രാജ്യത്തിന്റെ സംസ്കാരവും വേഗത്തിൽ പഠിക്കാനും പ്രാദേശിക സമൂഹവുമായി ഇണങ്ങാനും സഹായിക്കുകയാണ് ലക്ഷ്യം. വിദേശ വിദ്യാർഥികളുടെ എണ്ണം കൂടുതലാകുന്നത് ഭാഷാപഠനത്തിനും സാമൂഹിക ഏകീകരണത്തിനും തടസ്സമാകുന്നുവെന്നാണ് സർക്കാരിന്റെ വിലയിരുത്തൽ. മാതാപിതാക്കൾക്ക് ഇറ്റാലിയൻ ഭാഷാ പഠനം നിർബന്ധമാക്കുന്നതും, കുട്ടികളെ കൃത്യമായി സ്കൂളിൽ അയക്കാത്ത മാതാപിതാക്കൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കുന്നതും പദ്ധതിയിലുണ്ട്. പെൺകുട്ടികളുടെ ബുര്‍ഖ ധാരണ നിരോധിക്കണമെന്ന ആവശ്യവും സർക്കാർ മുന്നോട്ടുവച്ചിട്ടുണ്ട്.



