KND-LOGO (1)

റിലയൻസ്–റോൾസ് റോയ്സ് കൈകോർക്കുന്നു; ഇന്ത്യയിൽ തന്നെ ഫൈറ്റർ ജെറ്റ് എൻജിൻ നിർമ്മിക്കും

മുംബൈ: ഇന്ത്യയുടെ അഞ്ചാം തലമുറ സ്റ്റെൽത്ത് ഫൈറ്റർ ജെറ്റ് പദ്ധതിയായ അഡ്വാൻസ്ഡ് മീഡിയം കോംബാറ്റ് എയർക്രാഫ്റ്റ് (AMCA)യ്ക്കായി തദ്ദേശീയമായി യുദ്ധവിമാന എൻജിൻ നിർമിക്കാൻ റിലയൻസ് ഇൻഡസ്ട്രീസും റോൾസ് റോയ്സും കൈകോർക്കുന്നു. ഇന്ത്യയുടെ പ്രതിരോധ മേഖലയിലെ നിർണായക നീക്കമായി വിലയിരുത്തപ്പെടുന്ന സഹകരണത്തിലൂടെ ആധുനിക എയ്റോ-എൻജിൻ സാങ്കേതികവിദ്യ രാജ്യത്ത് തന്നെ വികസിപ്പിക്കുകയാണ് ലക്ഷ്യം.ഇതിന്റെ ഭാഗമായി ഇന്ത്യയിൽ പ്രത്യേക എയ്റോസ്പേസ് ഗ്യാസ് ടർബൈൻ കോംപ്ലക്സ് സ്ഥാപിക്കുന്നതും കമ്പനികൾ പരിഗണിക്കുന്നുണ്ട്. എൻജിന്റെ ഡിസൈൻ, വികസനം, നിർമാണം, പരീക്ഷണം, ഉൽപ്പാദനം തുടങ്ങിയ ഘട്ടങ്ങൾ ഇന്ത്യയിൽ തന്നെ നടത്താനാണ് ലക്ഷ്യമിടുന്നത്.വിദേശ വിതരണക്കാരെ ആശ്രയിക്കുന്നത് കുറച്ച് പ്രതിരോധ മേഖലയിലെ തന്ത്രപരമായ സ്വയംപര്യാപ്തത ശക്തിപ്പെടുത്തുന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ‘ആത്മനിർഭർ ഭാരത്’ ആശയത്തിനും ഈ സഹകരണം കരുത്തുപകരും.റോൾസ് റോയ്സിന്റെ എഞ്ചിനീയറിംഗ് മികവും റിലയൻസിന്റെ നിർമാണ ശേഷിയും സംയോജിപ്പിച്ച് ആഗോളതലത്തിൽ മത്സരിക്കാൻ കഴിയുന്ന എയ്റോ-എൻജിൻ വ്യവസായ ആവാസവ്യവസ്ഥ ഇന്ത്യയിൽ സൃഷ്ടിക്കാനാണ് ലക്ഷ്യമിടുന്നത്.AMCA എൻജിനുപുറമെ പ്രതിരോധം, സിവിലിയൻ എയ്റോസ്പേസ്, പുതിയ പവർ–പ്രൊപ്പൽഷൻ സംവിധാനങ്ങൾ തുടങ്ങിയ മേഖലകളിലും ഭാവിയിൽ സഹകരിക്കാനുള്ള സാധ്യതയുണ്ട്. എന്നാൽ പദ്ധതിയുടെ സാമ്പത്തിക വിവരങ്ങളും കൃത്യമായ സമയക്രമവും ഇതുവരെ പുറത്തുവിട്ടിട്ടില്ല.

Share this post :

Facebook
Twitter
LinkedIn
Pinterest

Create a new perspective on life

Your Ads Here (365 x 270 area)
Latest News
Categories

Subscribe our newsletter

Purus ut praesent facilisi dictumst sollicitudin cubilia ridiculus.