KND-LOGO (1)

രാജ്യത്തുടനീളം 100 അത്യാധുനിക ‘പ്ലഗ് ആൻഡ് പ്ലേ’ വ്യവസായ പാർക്കുകൾ സ്ഥാപിക്കുന്നതിനുള്ള ഭാരത് ഔദ്യോഗിക് വികാസ് യോജന (BHAVYA) പദ്ധതിക്ക് മികച്ച പ്രതികരണം

ആറ് വർഷത്തിനുള്ളിൽ 100 വ്യവസായ പാർക്കുകൾ വികസിപ്പിക്കാൻ ₹33,660 കോടി വകയിരുത്തിയ പദ്ധതിയുടെ ആദ്യഘട്ടത്തിൽ 50 പാർക്കുകൾക്കാണ് തുടക്കമിടുന്നത്. ആദ്യ റൗണ്ടിൽ ലഭിച്ച അപേക്ഷകളിൽ നിന്ന് 20 പദ്ധതികൾ തിരഞ്ഞെടുക്കും. രണ്ടാം റൗണ്ടിലേക്കുള്ള അപേക്ഷകൾ ഓഗസ്റ്റ് 1 മുതൽ സെപ്റ്റംബർ 30 വരെ സ്വീകരിക്കും.

നിക്ഷേപകർക്ക് അധിക കാലതാമസമില്ലാതെ വ്യവസായങ്ങൾ ആരംഭിക്കാൻ ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. മികച്ച കണക്റ്റിവിറ്റി, ഭൂമിയുടെ അനുയോജ്യത, അടിസ്ഥാന സൗകര്യങ്ങളുടെ നിലവാരം, വ്യാവസായിക ആവാസവ്യവസ്ഥ എന്നിവ വിലയിരുത്തിയാകും പാർക്കുകൾ തിരഞ്ഞെടുക്കുക. 2026-27 മുതൽ 2031-32 വരെയുള്ള കാലയളവിൽ പദ്ധതിയിലൂടെ നിർമ്മാണ, അനുബന്ധ മേഖലകളിലായി ഏകദേശം 15 ലക്ഷം നേരിട്ടുള്ള തൊഴിലവസരങ്ങൾ സൃഷ്ടിക്കാനാണ് കേന്ദ്രത്തിന്റെ ലക്ഷ്യം.

സാധാരണ സംസ്ഥാനങ്ങളിൽ കുറഞ്ഞത് 100 ഏക്കറും മലയോര, വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും കുറഞ്ഞത് 25 ഏക്കറുമാണ് പാർക്കുകൾക്കാവശ്യമായത്. തെരഞ്ഞെടുക്കപ്പെടുന്ന പാർക്കുകൾക്ക് ഏക്കറിന് ₹1 കോടി വരെ കേന്ദ്രസഹായം ലഭിക്കും. ഭൂഗർഭ യൂട്ടിലിറ്റി ശൃംഖലകൾ, മലിനജല സംസ്കരണ പ്ലാന്റുകൾ, പുനരുപയോഗ ഊർജ സംവിധാനങ്ങൾ, ഏകജാലക ഡിജിറ്റൽ അനുമതി കേന്ദ്രങ്ങൾ തുടങ്ങിയ സൗകര്യങ്ങളും പാർക്കുകളിൽ ഒരുക്കും.

രാജ്യത്തുടനീളം 100 അത്യാധുനിക ‘പ്ലഗ് ആൻഡ് പ്ലേ’ വ്യവസായ പാർക്കുകൾ സ്ഥാപിക്കുന്നതിനുള്ള ഭാരത് ഔദ്യോഗിക് വികാസ് യോജന (BHAVYA) പദ്ധതിക്ക് മികച്ച പ്രതികരണം. ആദ്യ റൗണ്ടിൽ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും ചേർന്ന് 87 അപേക്ഷകളാണ് സമർപ്പിച്ചത്. 14 നിർദേശങ്ങളുമായി മഹാരാഷ്ട്രയാണ് മുന്നിൽ. മധ്യപ്രദേശ് 11, ഉത്തർപ്രദേശ്, തമിഴ്നാട് എന്നിവ 7 വീതം, ആന്ധ്രപ്രദേശ്, ഗുജറാത്ത് എന്നിവ 6 വീതം അപേക്ഷകൾ സമർപ്പിച്ചു.ആറ് വർഷത്തിനുള്ളിൽ 100 വ്യവസായ പാർക്കുകൾ വികസിപ്പിക്കാൻ ₹33,660 കോടി വകയിരുത്തിയ പദ്ധതിയുടെ ആദ്യഘട്ടത്തിൽ 50 പാർക്കുകൾക്കാണ് തുടക്കമിടുന്നത്. ആദ്യ റൗണ്ടിൽ ലഭിച്ച അപേക്ഷകളിൽ നിന്ന് 20 പദ്ധതികൾ തിരഞ്ഞെടുക്കും. രണ്ടാം റൗണ്ടിലേക്കുള്ള അപേക്ഷകൾ ഓഗസ്റ്റ് 1 മുതൽ സെപ്റ്റംബർ 30 വരെ സ്വീകരിക്കും.നിക്ഷേപകർക്ക് അധിക കാലതാമസമില്ലാതെ വ്യവസായങ്ങൾ ആരംഭിക്കാൻ ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. മികച്ച കണക്റ്റിവിറ്റി, ഭൂമിയുടെ അനുയോജ്യത, അടിസ്ഥാന സൗകര്യങ്ങളുടെ നിലവാരം, വ്യാവസായിക ആവാസവ്യവസ്ഥ എന്നിവ വിലയിരുത്തിയാകും പാർക്കുകൾ തിരഞ്ഞെടുക്കുക. 2026-27 മുതൽ 2031-32 വരെയുള്ള കാലയളവിൽ പദ്ധതിയിലൂടെ നിർമ്മാണ, അനുബന്ധ മേഖലകളിലായി ഏകദേശം 15 ലക്ഷം നേരിട്ടുള്ള തൊഴിലവസരങ്ങൾ സൃഷ്ടിക്കാനാണ് കേന്ദ്രത്തിന്റെ ലക്ഷ്യം.സാധാരണ സംസ്ഥാനങ്ങളിൽ കുറഞ്ഞത് 100 ഏക്കറും മലയോര, വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും കുറഞ്ഞത് 25 ഏക്കറുമാണ് പാർക്കുകൾക്കാവശ്യമായത്. തെരഞ്ഞെടുക്കപ്പെടുന്ന പാർക്കുകൾക്ക് ഏക്കറിന് ₹1 കോടി വരെ കേന്ദ്രസഹായം ലഭിക്കും. ഭൂഗർഭ യൂട്ടിലിറ്റി ശൃംഖലകൾ, മലിനജല സംസ്കരണ പ്ലാന്റുകൾ, പുനരുപയോഗ ഊർജ സംവിധാനങ്ങൾ, ഏകജാലക ഡിജിറ്റൽ അനുമതി കേന്ദ്രങ്ങൾ തുടങ്ങിയ സൗകര്യങ്ങളും പാർക്കുകളിൽ ഒരുക്കും.

Share this post :

Facebook
Twitter
LinkedIn
Pinterest

Create a new perspective on life

Your Ads Here (365 x 270 area)
Latest News
Categories

Subscribe our newsletter

Purus ut praesent facilisi dictumst sollicitudin cubilia ridiculus.