KND-LOGO (1)

എം.എസ്.എം.ഇ മേഖലയിലെ സംരംഭങ്ങൾക്ക് കൂടുതൽ സാമ്പത്തിക സുരക്ഷയും ബിസിനസ് സൗഹൃദ അന്തരീക്ഷവും ഉറപ്പാക്കുകയാണ് MSMED (ഭേദഗതി) ബിൽ 2026 ലക്ഷ്യമിടുന്നത്.

തീർപ്പുണ്ടായിട്ടും പണം ലഭിക്കാത്ത സാഹചര്യത്തിൽ കുടിശ്ശിക തുക ലാൻഡ് റവന്യൂ കുടിശ്ശികയായി കണക്കാക്കി കളക്ടർമാർ വഴി ഈടാക്കാനും സാധിക്കും. എം.എസ്.എം.ഇകളിൽ നിന്നുള്ള ഉൽപ്പന്നങ്ങൾ വാങ്ങുന്ന കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങൾ TReDS പ്ലാറ്റ്‌ഫോം ഉപയോഗിച്ച് ഇൻവോയ്സ് സെറ്റിൽമെന്റ് നടത്തണമെന്നും ബിൽ നിർദേശിക്കുന്നു. ഇതിലൂടെ ചെറുകിട സ്ഥാപനങ്ങളുടെ പണപ്രവാഹം മെച്ചപ്പെടുമെന്നാണ് പ്രതീക്ഷ.

അതേസമയം, സൗജന്യവും സ്വമേധയാ ചെയ്യാവുന്നതുമായ ഉദ്യമ രജിസ്ട്രേഷൻ സംവിധാനത്തിന് സ്ഥിരമായ നിയമപരമായ അംഗീകാരം ലഭിക്കും. പ്ലാന്റ്, മെഷിനറി നിക്ഷേപം, വിറ്റുവരവ് എന്നിവയുടെ അടിസ്ഥാനത്തിലുള്ള എം.എസ്.എം.ഇ വിഭാഗീകരണവും കൂടുതൽ വ്യക്തതയോടെ നടപ്പാക്കും. തർക്കപരിഹാര കൗൺസിലുകളുടെ എണ്ണം വർധിപ്പിക്കാൻ സംസ്ഥാനങ്ങൾക്ക് കൂടുതൽ അധികാരം നൽകുന്നതും ഭേദഗതിയുടെ ഭാഗമാണ്.

തെറ്റായ വിവരങ്ങൾ നൽകുന്ന സാഹചര്യങ്ങളിൽ ആദ്യഘട്ടത്തിൽ മുന്നറിയിപ്പും തുടർന്നുള്ള വീഴ്ചകൾക്ക് പിഴയും ഏർപ്പെടുത്തുന്ന രീതിയിലാണ് നിയമത്തിലെ മാറ്റം. കടുത്ത ശിക്ഷകൾക്ക് പകരം അനുപാതികമായ പിഴകൾ ഏർപ്പെടുത്തുന്നതിലൂടെ സംരംഭകർക്ക് കൂടുതൽ സൗകര്യപ്രദമായ നിയമാന്തരീക്ഷം ഒരുക്കുകയാണ് ലക്ഷ്യം. ഉൽപ്പാദനം, സേവനം, തൊഴിൽ മേഖലകളിൽ നിർണായക പങ്ക് വഹിക്കുന്ന എം.എസ്.എം.ഇകൾക്ക് ഈ മാറ്റങ്ങൾ വളർച്ചയ്ക്കും നിക്ഷേപത്തിനും കൂടുതൽ അവസരങ്ങൾ നൽകുമെന്നാണ് വിലയിരുത്തൽ.

എം.എസ്.എം.ഇ മേഖലയിലെ സംരംഭങ്ങൾക്ക് കൂടുതൽ സാമ്പത്തിക സുരക്ഷയും ബിസിനസ് സൗഹൃദ അന്തരീക്ഷവും ഉറപ്പാക്കുകയാണ് MSMED (ഭേദഗതി) ബിൽ 2026 ലക്ഷ്യമിടുന്നത്. ചെറുകിട സംരംഭങ്ങൾ നേരിടുന്ന പ്രധാന പ്രശ്നങ്ങളിലൊന്നായ കുടിശ്ശിക ലഭിക്കുന്നതിലെ കാലതാമസം ഒഴിവാക്കാൻ സമയബന്ധിതമായ തർക്കപരിഹാര സംവിധാനമാണ് ബിൽ അവതരിപ്പിക്കുന്നത്. ഓൺലൈൻ ഡിസ്പ്യൂട്ട് റെസല്യൂഷൻ (ODR) വഴി തർക്കങ്ങൾ പരിഹരിക്കാനും മധ്യസ്ഥത 90 ദിവസത്തിനകവും ആർബിട്രേഷൻ നടപടികൾ അതിന് ശേഷമുള്ള 90 ദിവസത്തിനകവും പൂർത്തിയാക്കാനും വ്യവസ്ഥയുണ്ട്.തീർപ്പുണ്ടായിട്ടും പണം ലഭിക്കാത്ത സാഹചര്യത്തിൽ കുടിശ്ശിക തുക ലാൻഡ് റവന്യൂ കുടിശ്ശികയായി കണക്കാക്കി കളക്ടർമാർ വഴി ഈടാക്കാനും സാധിക്കും. എം.എസ്.എം.ഇകളിൽ നിന്നുള്ള ഉൽപ്പന്നങ്ങൾ വാങ്ങുന്ന കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങൾ TReDS പ്ലാറ്റ്‌ഫോം ഉപയോഗിച്ച് ഇൻവോയ്സ് സെറ്റിൽമെന്റ് നടത്തണമെന്നും ബിൽ നിർദേശിക്കുന്നു. ഇതിലൂടെ ചെറുകിട സ്ഥാപനങ്ങളുടെ പണപ്രവാഹം മെച്ചപ്പെടുമെന്നാണ് പ്രതീക്ഷ.അതേസമയം, സൗജന്യവും സ്വമേധയാ ചെയ്യാവുന്നതുമായ ഉദ്യമ രജിസ്ട്രേഷൻ സംവിധാനത്തിന് സ്ഥിരമായ നിയമപരമായ അംഗീകാരം ലഭിക്കും. പ്ലാന്റ്, മെഷിനറി നിക്ഷേപം, വിറ്റുവരവ് എന്നിവയുടെ അടിസ്ഥാനത്തിലുള്ള എം.എസ്.എം.ഇ വിഭാഗീകരണവും കൂടുതൽ വ്യക്തതയോടെ നടപ്പാക്കും. തർക്കപരിഹാര കൗൺസിലുകളുടെ എണ്ണം വർധിപ്പിക്കാൻ സംസ്ഥാനങ്ങൾക്ക് കൂടുതൽ അധികാരം നൽകുന്നതും ഭേദഗതിയുടെ ഭാഗമാണ്.തെറ്റായ വിവരങ്ങൾ നൽകുന്ന സാഹചര്യങ്ങളിൽ ആദ്യഘട്ടത്തിൽ മുന്നറിയിപ്പും തുടർന്നുള്ള വീഴ്ചകൾക്ക് പിഴയും ഏർപ്പെടുത്തുന്ന രീതിയിലാണ് നിയമത്തിലെ മാറ്റം. കടുത്ത ശിക്ഷകൾക്ക് പകരം അനുപാതികമായ പിഴകൾ ഏർപ്പെടുത്തുന്നതിലൂടെ സംരംഭകർക്ക് കൂടുതൽ സൗകര്യപ്രദമായ നിയമാന്തരീക്ഷം ഒരുക്കുകയാണ് ലക്ഷ്യം. ഉൽപ്പാദനം, സേവനം, തൊഴിൽ മേഖലകളിൽ നിർണായക പങ്ക് വഹിക്കുന്ന എം.എസ്.എം.ഇകൾക്ക് ഈ മാറ്റങ്ങൾ വളർച്ചയ്ക്കും നിക്ഷേപത്തിനും കൂടുതൽ അവസരങ്ങൾ നൽകുമെന്നാണ് വിലയിരുത്തൽ.

Share this post :

Facebook
Twitter
LinkedIn
Pinterest

Create a new perspective on life

Your Ads Here (365 x 270 area)
Latest News
Categories

Subscribe our newsletter

Purus ut praesent facilisi dictumst sollicitudin cubilia ridiculus.