പാകിസ്ഥാനിലെ ബലൂചിസ്ഥാൻ പ്രവിശ്യയിലെ സോറഞ്ച് മേഖലയിലുള്ള കൽക്കരി ഖനി സമുച്ചയത്തിൽ വ്യാഴാഴ്ച ഉണ്ടായ ശക്തമായ മീഥെയ്ൻ വാതക സ്ഫോടനത്തിൽ കുറഞ്ഞത് 18 ഖനിത്തൊഴിലാളികൾ മരിച്ചു. സ്ഫോടനസമയത്ത് ഖനിയുടെ തകർന്ന ഭാഗത്ത് 36 പേർ ഉണ്ടായിരുന്നുവെന്നും, ശേഷിക്കുന്ന 14 പേരെ കണ്ടെത്തുന്നതിനും രക്ഷപ്പെടുത്തുന്നതിനുമായുള്ള ശ്രമങ്ങൾ തുടരുകയാണെന്നും അധികൃതർ അറിയിച്ചു.ഏകദേശം 4,000 അടി താഴ്ചയിൽ രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. ശക്തമായ മീഥെയ്ൻ വാതക സ്ഫോടനത്തെ തുടർന്ന് പരസ്പരം അടുത്തുള്ള രണ്ട് ഖനികൾക്ക് ഗുരുതര നാശനഷ്ടമുണ്ടായതായി ഖനന വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. ചിലരെ ജീവനോടെ കണ്ടെത്താനാകുമെന്ന പ്രതീക്ഷ നിലനിൽക്കുന്നുണ്ടെങ്കിലും സാധ്യത കുറവാണെന്ന് അധികൃതർ വ്യക്തമാക്കി.



