ജോർദാനിലെ അമേരിക്കൻ സൈനിക താവളത്തിന് നേരെയുണ്ടായ ഇറാന്റെ മിസൈൽ ആക്രമണത്തിന് തിരിച്ചടിയായി യുഎസ് ഇറാനിൽ പുതിയ വ്യോമാക്രമണം നടത്തി. കഴിഞ്ഞയാഴ്ച പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ബോംബിംഗ് താൽക്കാലികമായി നിർത്തിവെച്ചതിന് ശേഷമുള്ള ആദ്യ ആക്രമണമാണിത്. “ഇറാന്റെ ആക്രമണശ്രമത്തിന് ശക്തമായ മറുപടിയാണ്” നടപടിയെന്ന് യുഎസ് സെൻട്രൽ കമാൻഡ് വ്യക്തമാക്കി. ഇതിനിടെ, കൂടുതൽ കടുത്ത തിരിച്ചടി നൽകുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകി. അതേസമയം, യുഎസ് ഭീഷണി തുടരുന്നിടത്തോളം പ്രതിരോധ നടപടികളും തുടരുമെന്ന് ഇറാൻ അറിയിച്ചു. ഹോർമുസ് കടലിടുക്കിലേക്ക് അനുമതിയില്ലാതെ പ്രവേശിക്കാൻ ശ്രമിച്ച മൂന്ന് എണ്ണ ടാങ്കറുകളെയും ലക്ഷ്യമിട്ടതായി ഐആർജിസി നാവികസേനയും അവകാശപ്പെട്ടു.



