ചൊവ്വയിലെ നഷ്ടപ്പെട്ട സമുദ്രത്തിന് പുതിയ തെളിവ്; ‘ഭീമൻ ബാത്ത് ടബ് റിംഗ്’ കണ്ടെത്തൽ ശ്രദ്ധേയമാകുന്നുചൊവ്വയിൽ ഒരിക്കൽ വിശാലമായ സമുദ്രമുണ്ടായിരുന്നെന്ന നിഗമനത്തിന് ശക്തി പകരുന്ന പുതിയ തെളിവുകളുമായി ശാസ്ത്രജ്ഞർ രംഗത്ത്. തീരപ്രദേശങ്ങൾക്കു പകരം സമുദ്രങ്ങൾ അവശേഷിപ്പിക്കുന്ന വിശാലമായ ഭൂമിശാസ്ത്ര സവിശേഷതകളെ അടിസ്ഥാനമാക്കിയുള്ള പഠനത്തിലാണ് നിർണായക കണ്ടെത്തൽ.ഭൂമിയിലെ സമുദ്രങ്ങൾ അപ്രത്യക്ഷമായാലും അവശേഷിക്കുന്ന ഭൂഖണ്ഡ ഷെൽഫുകളുടെ മാതൃക കമ്പ്യൂട്ടർ മോഡലുകൾ ഉപയോഗിച്ച് പരിശോധിച്ച ഗവേഷകർ, അതിന് സമാനമായ വിശാലവും പരന്നതുമായ ഭൂപ്രദേശം ചൊവ്വയുടെ വടക്കൻ അർധഗോളത്തിൽ കണ്ടെത്തി.Nature ജേർണലിൽ പ്രസിദ്ധീകരിച്ച പഠനമനുസരിച്ച്, ഈ ഭൂമിശാസ്ത്ര വലയം മുൻപ് സമുദ്രതടമെന്ന് കരുതപ്പെട്ട പ്രദേശത്തെ ചുറ്റിപ്പറ്റിയാണ് സ്ഥിതിചെയ്യുന്നത്. ഒരു ചെറിയ തടാകത്തിന്റെ തീരമെന്നതിലുപരി, ദീർഘകാലം നിലനിന്നിരുന്ന വലിയ സമുദ്രത്തിന്റെ അടയാളമായിരിക്കാമെന്നാണ് ഗവേഷകരുടെ വിലയിരുത്തൽ.ഈ കണ്ടെത്തൽ സ്ഥിരീകരിക്കപ്പെടുകയാണെങ്കിൽ, കോടിക്കണക്കിന് വർഷങ്ങൾക്ക് മുമ്പ് ചൊവ്വയിൽ വിപുലമായ സമുദ്രവും അതിന് അനുകൂലമായ അന്തരീക്ഷവും ഉണ്ടായിരുന്നെന്ന സിദ്ധാന്തത്തിന് കൂടുതൽ കരുത്തേകും.



