നോയിഡ: ജെവാറിലെ നോയിഡ അന്താരാഷ്ട്ര വിമാനത്താവളം ശനിയാഴ്ച ഉദ്ഘാടനം ചെയ്ത പ്രധാനമന്ത്രി മോദി, പശ്ചിമേഷ്യൻ സംഘർഷം മൂലമുണ്ടായ ഊർജ്ജ വിതരണത്തിലെ പ്രക്ഷുബ്ധതയെക്കുറിച്ച് ദീർഘനേരം സംസാരിച്ചു, അസംസ്കൃത എണ്ണ ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനുള്ള ഒരു പ്രധാന തന്ത്രമായി എത്തനോൾ മിശ്രിതം അടിവരയിട്ടു.പെട്രോളിൽ എത്തനോൾ കലർത്തിയില്ലായിരുന്നെങ്കിൽ, പ്രതിവർഷം 700 കോടി ലിറ്ററിന് തുല്യമായ 4.5 കോടി ബാരൽ അസംസ്കൃത വസ്തുക്കൾ കൂടി രാജ്യം ഇറക്കുമതി ചെയ്യേണ്ടിവരുമായിരുന്നുവെന്ന് മോദി പറഞ്ഞു.അടുത്തിടെ പശ്ചിമേഷ്യന്‍ യുദ്ധവും ഇന്ത്യയുടെ എണ്ണലഭ്യതയുമായി ബന്ധപ്പെട്ട പാര്‍ലമെന്റ് ചര്‍ച്ചയില്‍ മോദി 20 ശതമാനം എഥനോള്‍ കലര്‍ന്ന പെട്രോളിനെക്കുറിച്ച് പരാമര്‍ശിച്ചിരുന്നു. എഥനോള്‍ കലര്‍ത്തുന്നത് വഴി എണ്ണ ഇറക്കുമതിയില്‍ വലിയ നേട്ടം ഉണ്ടാക്കാന്‍ രാജ്യത്തിന് സാധിച്ചുവെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു.
E20യില്‍ നിന്ന് E25ലേക്ക് മാറുന്നതുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ വാഹന നിര്‍മാതാക്കളുമായി ചര്‍ച്ചകള്‍ ആരംഭിച്ചതായി ബിസിനസ് സ്റ്റാന്‍ഡേര്‍ഡ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇത്തരത്തില്‍ മാറ്റം വരുത്തിയാല്‍ ഏതു തരത്തിലുള്ള പ്രത്യാഘാതങ്ങള്‍, നവീകരണങ്ങള്‍ ആവശ്യമായി വരുമെന്നതു സംബന്ധിച്ചാണ് പ്രാഥമിക ഘട്ട ചര്‍ച്ചകള്‍ നടക്കുന്നത്. ഉപയോക്താക്കള്‍ക്കും വാഹന നിര്‍മാതാക്കള്‍ക്കുമുള്ള ആശങ്കകള്‍ മനസിലാക്കുന്നതിനാണ് ഇത്തരമൊരു ചര്‍ച്ച.ഇന്ത്യയുടെ ഇന്ധന ആവശ്യത്തിന്റെ 80 ശതമാനം ക്രൂഡ്ഓയിലും ഇറക്കുമതി ചെയ്യുകയാണ്. ഇതിനായി വിദേശനാണ്യത്തിന്റെ വലിയൊരു പങ്ക് ചെലവഴിക്കുന്നു. എഥനോള്‍ ആകട്ടെ രാജ്യത്തിനകത്ത് തന്നെ ഉത്പാദിപ്പിക്കുന്നതാണ്. പ്രധാനമായും കരിമ്പ്, മക്ക, ധാന്യങ്ങള്‍ എന്നിവയില്‍ നിന്നാണ് എഥനോള്‍ ഉത്പാദിപ്പിക്കുന്നത്. ഇതെല്ലാം രാജ്യത്തിനകത്ത് കൃഷി ചെയ്യുന്ന വിളകളാണ്.കൂടുതല്‍ എഥനോള്‍ ചേര്‍ത്ത പെട്രോള്‍ വിപണിയിലെത്തിക്കുന്നതിലൂടെ കര്‍ഷകര്‍ക്ക് കൂടുതല്‍ വരുമാനം ലഭിക്കുന്നു. പെട്രോളില്‍ എഥനോള്‍ അളവ് 20 ശതമാനത്തിലേക്ക് എത്തിച്ചതു വഴി കര്‍ഷകരുടെ വരുമാനത്തില്‍ വലിയ വര്‍ധനയുണ്ടായി. മഹാരാഷ്ട്രയിലും ഗുജറാത്തിലും കരിമ്പ് കര്‍ഷകരുടെ ആത്മഹത്യകള്‍ മുമ്പ് തുടര്‍ക്കഥയായിരുന്നു. എന്നാലിപ്പോള്‍ കൂടുതല്‍ വരുമാനവും തൊഴിലവസരവും ലഭിക്കുന്നതിനാല്‍ ഈ മേഖല വളര്‍ന്നു.
ഇറക്കുമതി കുറയ്ക്കാാം: എഥനോള്‍ നാട്ടില്‍ തന്നെ ഉല്‍പാദിപ്പിക്കാനാകുന്നതിനാല്‍ ക്രൂഡ്ഓയില്‍ ഇറക്കുമതിയിലെ വിദേശ ആശ്രയം കുറയ്ക്കാം.പരിസ്ഥിതി സംരക്ഷണം: എഥനോള്‍ ചേര്‍ന്ന ഇന്ധനം ഉപയോഗിക്കുമ്പോള്‍ മലിനീകരണം കുറയാന്‍ സഹായിക്കും.കര്‍ഷകര്‍ക്ക് ലാഭം: കരിമ്പ് പോലുള്ള വിളകള്‍ക്ക് കൂടുതല്‍ ആവശ്യകത ഉണ്ടാകുന്നതിനാല്‍ കര്‍ഷകര്‍ക്ക് വരുമാനം വര്‍ധിക്കും.
എല്ലാ വാഹനങ്ങളും ഉയര്‍ന്ന എഥനോള്‍ ബ്ലെന്‍ഡുകള്‍ക്ക് അനുയോജ്യമല്ലമൈലേജ് കുറയാന്‍ സാധ്യതഎന്‍ജിന്‍ ഭാഗങ്ങളില്‍ ചെറിയ മാറ്റങ്ങള്‍ ആവശ്യമായി വരാം



