ഇലക്ട്രിക് വാഹനങ്ങളുടെ ബാറ്ററി മുതൽ പ്രതിരോധ സാമഗ്രികൾ വരെയുള്ളവയുടെ നിർമാണത്തിന് ഉപയോഗിക്കാവുന്ന അമൂല്യ ധാതു സമ്പത്തിന്റെ വൻശേഖരം യുക്രെയ്നിലുണ്ട്. ലിഥിയം, ഗ്രാഫൈറ്റ്, ടൈറ്റാനിയം, സ്കാൻഡിയം എന്നിവ ഇതിൽ പ്രധാനമാണ്. ലോകത്തെ മൊത്തം ധാതുസമ്പത്തിൽ അഞ്ച് ശതമാനവും യുക്രെയ്നിലാണ്.അപൂർവ ധാതു സമ്പത്തിന്റെ ശേഖരത്തിൽ ലോകത്തെ അഞ്ച് മുൻനിര രാജ്യങ്ങളിൽ ഒന്നാണ് യുക്രെയ്ൻ. 19 ദശലക്ഷം ടൺ ഗ്രാഫൈറ്റ് ശേഖരമാണ് ഇവിടെയുള്ളത്. ഇലക്ട്രിക് വാഹനങ്ങളുടെ ബാറ്ററി നിർമാണത്തിനാണ് ഗ്രാഫൈറ്റ് ഉപയോഗിക്കുന്നത്. യൂറോപ്പിലെ മൊത്തം ലിഥിയം നിക്ഷേപത്തിൽ മൂന്നിലൊന്നും യുക്രെയ്നിലാണ്.



