KND-LOGO (1)

ന്യൂസിലന്‍ഡിനെതിരെ ഇന്ത്യക്ക് ടോസ് നഷ്ടം,ഇന്ത്യക്കെതിരെ ന്യൂസിലന്‍ഡിന് 250 റൺസ് വിജയലക്ഷ്യം

ദുബായ്: ഐസിസി ചാംപ്യന്‍സ് ട്രോഫിയില്‍ ന്യൂസിലന്‍ഡിനെതിരായ മത്സരത്തില്‍ ഇന്ത്യക്ക് ടോസ് നഷ്ടം. ടോസ് നേടിയ ന്യൂസിലന്‍ഡ് ക്യാപ്റ്റന്‍ മിച്ചല്‍ സാന്റ്‌നര്‍ ബൗളിംഗ് തിരഞ്ഞെടുത്തു. ഒരു മാറ്റവുമായിട്ടാണ് ഇന്ത്യ ഇറങ്ങുന്നത്. ഹര്‍ഷിത് റാണയ്ക്ക് പകരം വരുണ്‍ ചക്രവര്‍ത്തി ടീമിലെത്തി. മുഹമ്മദ് ഷമി, ഹാര്‍ദിക് പാണ്ഡ്യ എന്നിവരാണ് ടീമിലെ പേസര്‍മാര്‍. സ്പിന്നര്‍മാരായി വരുണ്‍, കുല്‍ദീപ് യാദവ്, രവീന്ദ്ര ജഡേജ, അക്‌സര്‍ പട്ടേല്‍ എന്നിവര്‍ ടീമിലുണ്ട്. റിഷഭ് പന്ത് ഇന്നും ടീമിന് പുറത്തായി. വിക്കറ്റില്‍ പിന്നില്‍ കെ എല്‍ രാഹുല്‍ തുടരും. ന്യൂസിലന്‍ഡ് ഒരു മാറ്റം വരുത്തിയിട്ടുണ്ട്. പരിക്ക് മാറി ഡാരില്‍ മിച്ചല്‍ തിരിച്ചെത്തി. ഡെവോണ്‍ കോണ്‍വെയാണ് പുറത്തായത്. ഇന്ത്യക്ക് തുടര്‍ച്ചയായ 13-ാം തവണയാണ് ഏകദിനത്തില്‍ ടോസ് നഷ്ടമാകുന്നത്. രോഹിത്തിന് മാത്രം തുടര്‍ച്ചയായ 10-ാം തവണ. ഇരു ടീമുകളുടേയും പ്ലേയിംഗ് ഇലവന്‍ അറിയാം.ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റില്‍ ഇന്ത്യക്കെതിര ന്യൂസിലന്‍ഡിന് 250 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 50 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 249 റണ്‍സെടുത്തു. 79റണ്‍സോടെ ശ്രേയസ് അയ്യരാണ് ഇന്ത്യക്കായി തിളങ്ങിയത്. ഹാര്‍ദ്ദിക് പാണ്ഡ്യ 45 റണ്‍സടിച്ചപ്പോള്‍.അക്സര്‍ പട്ടേല്‍ 42 റണ്‍സെടുത്തു. രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, വിരാട് കോലി എന്നിവരെ ഏഴോവറിനുള്ളില്‍ 30-3 എന്ന സ്കോറിലേക്ക് വീണ ഇന്ത്യയെ ശ്രേയസ് അയ്യരും അക്സര്‍ പട്ടേലും ചേര്‍ന്ന് നാലാം വിക്കറ്റില്‍ കൂട്ടിച്ചേര്‍ത്ത 98 റണ്‍സാണ് ഭേദപ്പെട്ട സ്കോറിലെത്തിച്ചത്. ന്യൂസിലന്‍ഡിന് വേണ്ടി 42 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റെടുത്ത മാറ്റ് ഹെന്‍റിയാണ് ബൗളിംഗില്‍ തിളങ്ങിയത്.ടോസിലെ നഷ്ടത്തിന് പിന്നാലെ ക്രീസിലെത്തിയ ഇന്ത്യക്ക് മൂന്നാം ഓവറില്‍ തന്നെ തിരിച്ചടിയേറ്റു. മിന്നും ഫോമിലുള്ള വൈസ് ക്യാപ്റ്റൻ ശുഭ്മാന്‍ ഗില്‍ ഏഴ് പന്തില്‍ രണ്ട് റണ്‍സെടുത്ത് മാറ്റ് ഹെന്‍റിയുടെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങി പുറത്തായി. വിരാട് കോലിയും ക്യാപ്റ്റന്‍ രോഹിത് ശര്‍മയും പ്രതീക്ഷ നല്‍കിയെങ്കിലും അതിന് അധികം ആയുസുണ്ടായില്ല. 17 പന്തില്‍ ഒരു ഫോറും ഒരു സിക്സും പറത്തി 15 റണ്‍സെടുത്ത രോഹിത്തിനെ ജമൈസണിന്‍റെ പന്തില്‍ വില്‍ യംഗ് ക്യാച്ചെടുത്ത് പുറത്താക്കി.

ഇന്ത്യ: രോഹിത് ശര്‍മ്മ (ക്യാപ്റ്റന്‍), ശുഭ്മാന്‍ ഗില്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, അക്‌സര്‍ പട്ടേല്‍, കെ എല്‍ രാഹുല്‍ (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി, കുല്‍ദീപ് യാദവ്, വരുണ്‍ ചക്രവര്‍ത്തി.

ന്യൂസിലന്‍ഡ്: വില്‍ യംഗ്, രചിന്‍ രവീന്ദ്ര, കെയ്ന്‍ വില്യംസണ്‍, ഡാരില്‍ മിച്ചല്‍, ടോം ലാതം (വിക്കറ്റ് കീപ്പര്‍), ഗ്ലെന്‍ ഫിലിപ്സ്, മൈക്കല്‍ ബ്രേസ്വെല്‍, മിച്ചല്‍ സാന്റ്നര്‍ (ക്യാപ്റ്റന്‍), മാറ്റ് ഹെന്റി, കൈല്‍ ജാമിസണ്‍, വില്യം ഒറൗര്‍ക്കെ.

Share this post :

Facebook
Twitter
LinkedIn
Pinterest

Create a new perspective on life

Your Ads Here (365 x 270 area)
Latest News
Categories

Subscribe our newsletter

Purus ut praesent facilisi dictumst sollicitudin cubilia ridiculus.