KND-LOGO (1)

30 സെക്കൻഡിനുള്ളിൽ അലിഞ്ഞത് 563 ക്യൂബിക് മൈൽ ഐസ്; ലോകവസാനത്തിന്റെ സൂചനകൾ നൽകി സാറ്റ്‌ലൈറ്റ് വീഡിയോ

സെക്കൻഡിനുള്ളിൽ അലിഞ്ഞത് 563 ക്യൂബിക് മൈൽ ഐസ്; ലോകവസാനത്തിന്റെ സൂചനകൾ നൽകി സാറ്റ്‌ലൈറ്റ് വീഡിയോ30 സെക്കൻഡിനുള്ളിൽ അലിഞ്ഞത് 563 ക്യൂബിക് മൈൽ ഐസ്; ലോകവസാനത്തിന്റെ സൂചനകൾ നൽകി സാറ്റ്‌ലൈറ്റ് വീഡിയോ ന്യൂയോർക്ക്: ഉത്തര അറ്റ്‌ലാന്റിക്ക് സമുദ്രത്തിലെ ദ്വീപായ ഗ്രീൻലാൻഡിലെ ഐസ് ഉരുകുന്നതായുള്ള വാർത്തകൾ നേരത്തെ പുറത്തുവന്നിരുന്നു. കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭീകര മുഖം വ്യക്തമാക്കുന്ന ഈ വാർത്ത ഗവേഷകരിൽ വലിയ ആശങ്കയാണ് ഉളവാക്കിയത്. ഇപ്പോഴിതാ ഗ്രീൻലാൻഡിലെ ഐസ് ഉരുകുന്നതുമായി ബന്ധപ്പെട്ട് പുറത്തുവന്ന വീഡിയോ ഈ ആശങ്ക ഇരട്ടിയാക്കിയിട്ടുണ്ട്.13 വർഷം കൊണ്ട് പ്രദേശത്ത് സംഭവിച്ച മാറ്റമാണ് വീഡിയോയിലൂടെ പുറത്തുവന്നിരിക്കുന്നത്. നാസയുടെയും ഇഎസ്എ ( യൂറോപ്യൻ സ്‌പേസ് ഏജൻസി) യുടെയും സാറ്റ്‌ലൈറ്റുകൾ പകർത്തിയ ദൃശ്യങ്ങളാണ് ഇത്. ഇതിൽ ഐലന്റിന്റെ വശങ്ങളിലുള്ള ഐസ് ഉരുകി സമുദ്രത്തിൽ കലരുന്നതായി കാണാം. ജിയോഫിസിക്കൽ റിസർച്ച് ലെറ്റേഴ്‌സിൽ ആണ് ഈ വീഡിയോ പ്രസിദ്ധീകരിച്ചിരിക്കുന്നത്.2010 മുതൽ 2023 വരെയുള്ള കാലങ്ങളിലെ സാറ്റ്‌ലൈറ്റ് ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. 30 സെക്കന്റ് ദൈർഘ്യമുള്ള വീഡിയോയിൽ 563 ക്യുബിക് മൈലോളം ഐസ് ഉരുകി വെള്ളമാകുന്നതായി കാണാം. ആഫ്രിക്കയിലെ ഏറ്റവും വലിയ സമുദ്രം ആയ ലേക്ക് വിക്ടടോറിയ നിറയാൻ പാകത്തിലുള്ള വെള്ളമാണ് ഐസ് ഉരുകിയതോടെ സമുദ്രത്തിൽ കലർന്നത് എന്നാണ് പറയപ്പെടുന്നത്.

Share this post :

Facebook
Twitter
LinkedIn
Pinterest

Create a new perspective on life

Your Ads Here (365 x 270 area)
Latest News
Categories

Subscribe our newsletter

Purus ut praesent facilisi dictumst sollicitudin cubilia ridiculus.