ശ്രീനഗർ : ജമ്മു കശ്മീരിൽ ബാരാമുള്ളജില്ലയിലെ ഗുൽമാർഗിൽ സൈനിക വാഹനവ്യൂഹത്തിനു നേരെ ഭീകരർ നടത്തിയ ആക്രമണത്തിൽ 2ഭടന്മാർ വീരമൃത്യു വരിച്ചു. വടക്കൻകാശ്മീരിൽ ബോടപതറിനു സമീപത്തുണ്ടായ ആക്രമണത്തിൽ പ്രദേശവാസികളായ 2ചുമട്ടുതൊഴിലാളികളും കൊല്ലപ്പെട്ടു. ഏതാനും ദിവസം മുൻപ് ഗാൻദെർബാൻ ജില്ലയിലെ ഗഗൻ ഗീർ മേഖലയിലെ ഒരു ഡോക്ടറും തുരങ്ക നിർമാണത്തിൽ ഉണ്ടായിരുന്ന തൊഴിലാളികളും ഉൾപ്പെടെ 7പേർ വെടിയേറ്റു മരിച്ചിരുന്നു.ബാരമുള്ള പ്രദേശത്തെ ഗ്രനേഡ് സ്ഫോടനത്തിൽ പോലീസുകാരന് പരിക്കേറ്റു.



