KND-LOGO (1)

സ്റ്റാര്‍ലിങ്ക് കില്ലര്‍; ഇലോണ്‍ മസ്‌കിനും യുക്രൈനും പേടിസ്വപ്‌നമാവാന്‍ റഷ്യയുടെ ‘കലിങ്ക’

യുക്രൈനും സഖ്യരാജ്യങ്ങൾക്കും യുഎസ് ശതകോടീശ്വര വ്യവസായി ഇലോൺ മസ്കിനും പേടി സ്വപ്നമാകാൻ ഒരുങ്ങുകയാണ് റഷ്യൻ സേന വികസിപ്പിച്ച ‘കലിങ്ക’ എന്ന അത്യാധുനിക സാങ്കേതിക വിദ്യ. ‘കലിങ്ക മോണിറ്ററിങ് സിസ്റ്റം’ എന്ന് വിളിക്കുന്ന ഈ സംവിധാനത്തിന് ‘സ്റ്റാർലിങ്ക് കില്ലർ’ എന്നാണ് വിളിപ്പേര്. ഈ സാങ്കേതിക വിദ്യയ്ക്ക് സ്റ്റാർലിങ്ക് പോലുള്ള ഉപഗ്രഹ സംവിധാനങ്ങളുമായി ബന്ധിപ്പിച്ച് പ്രവർത്തിക്കുന്ന ശത്രുക്കളുടെ ആളില്ലാ യുദ്ധവിമാനങ്ങളിൽ നിന്നും ബോട്ടുകളിൽ നിന്നുമുള്ള സിഗ്നലുകൾ പിടിച്ചെടുക്കാനും അവയെ കണ്ടെത്താനുമുള്ള കഴിവുണ്ട്. ഒപ്പം സ്റ്റാർലിങ്ക് ടെർമിനലുകൾ കണ്ടെത്തി ആക്രമിക്കാനും ഇത് സഹായിക്കും.2022 ഫെബ്രുവരിയിൽ യുക്രൈനിൽ റഷ്യ ആക്രമണം ആരംഭിച്ചതിന് പിന്നാലെയാണ് ഇലോൺ മസ്ക് സ്റ്റാർലിങ്ക് ഉപഗ്രഹ ഇന്റർനെറ്റ് സേവനം യുക്രൈനിൽ എത്തിച്ചത്. യുക്രൈനിലെ വിവരവിനിമയ സംവിധാനങ്ങൾക്കു നേരെ റഷ്യയുടെ ആക്രമണം ശക്തമായതോടെയായിരുന്നു ഇത്. യുക്രൈൻ അധികൃതരും സൈന്യവും ആശയവിനിമയത്തിനായി സ്റ്റാർലിങ്ക് സേവനം വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. ആക്രമണത്തിനായി ഉപയോഗിക്കുന്ന ഏരിയൽ ഡ്രോണുകളുടെയും ആളില്ലാ ബോട്ടുകളുടേയും പ്രവർത്തനത്തിനും ഉപഗ്രഹ ഇന്റർനെറ്റ് ഉപയോഗപ്പെടുത്തുന്നുണ്ട്.

എന്താണ് സ്റ്റാർലിങ്ക് കില്ലർ ?

റഷ്യയുടെ സെന്റർ ഫോർ അൺമാൻഡ് സിസ്റ്റംസ് ആന്റ് ടെക്നോളജീസ് (സിബിഎസ്ടി) തദ്ദേശീയമായി വികസിപ്പിച്ചതാണ് കലിങ്ക മോണിറ്ററിങ് സിസ്റ്റം. റഷ്യൻ സേന ഇതിനകം ഈ സംവിധാനം യുക്രൈനിൽ ഉപയോഗിച്ച് തുടങ്ങിയെന്നാണ് വിവരം. 15 കിമീ പരിധിയിലുള്ള ഏരിയൽ ഡ്രോണുകളെയും മാരിറ്റൈം ഡ്രോണുകളെയും കണ്ടുപിടിക്കാൻ ഈ സംവിധാനത്തിന് സാധിക്കുമെന്ന് സിബിഎസ്ടി ചെയർമാൻ ആന്ദ്രേ ബെസ്രുകോവ് അവകാശപ്പെട്ടു. സ്റ്റാർലിങ്ക് ടെർമിനലുകൾ കണ്ടെത്താനും ആക്രമിക്കാനും കലിങ്ക മോണിറ്ററിങ് സംവിധാനം റഷ്യൻ സൈനത്തെ സഹായിക്കുമെന്നും ആന്ദ്രേ പറഞ്ഞു.സ്റ്റാർലിങ്കിന്റെ സൈനിക ആവശ്യങ്ങൾക്കുപയോഗിക്കുന്ന പതിപ്പായ സ്റ്റാർഷീൽഡ് ടെർമിനൽ കണ്ടെത്താനും കലിങ്കയ്ക്ക് സാധിക്കും. എന്നാൽ ഇത് വൻതോതിൽ ഉത്പാദിപ്പിച്ച് തുടങ്ങിയിട്ടില്ല. റഷ്യൻ സേന ആവശ്യപ്പെടുന്നതിന് അനുസരിച്ച് ഉത്പാദനം നടക്കുമെന്നാണ് വിവരം

Share this post :

Facebook
Twitter
LinkedIn
Pinterest

Create a new perspective on life

Your Ads Here (365 x 270 area)
Latest News
Categories

Subscribe our newsletter

Purus ut praesent facilisi dictumst sollicitudin cubilia ridiculus.