KND-LOGO (1)

ജമ്മു കശ്മീരിൽ റോഹിങ്ക്യകളുടെ എണ്ണം വർധിക്കുന്നതിൽ ആശങ്ക : ആധാർ അടക്കം ഇവർ സ്വന്തമാക്കി : പിന്തുണ അടിത്തറ ഇളക്കാനൊരുങ്ങി പോലീസ്.

ജമ്മു : ജമ്മു മേഖലയുടെ വിവിധ ഭാഗങ്ങളിൽ നുഴഞ്ഞുകയറിയ ശേഷം അനധികൃതമായി താമസമാക്കിയ മ്യാൻമറികൾക്ക്പിന്തുണ നൽകുന്നവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ കർശന പരിശോധനകളുമായി ജമ്മു കശ്മീർ പോലീസ്. ഇവർക്ക് വേണ്ട സൗകര്യം, സാധന സാമഗ്രികൾ തുടങ്ങി സഹായം നൽകുന്ന എല്ലാവരെയും പിടികൂടി ജമ്മുവിലെ റോഹിങ്ക്യകളുടെ മുഴുവൻ പിന്തുണ കേന്ദ്രത്തിനെതിരെയും കർശന നടപടിയെടുക്കാൻ പോലീസ് തീരുമാനിച്ചതായി ഉന്നത ഉദ്യോഗസ്ഥർ അറിയഅറിയിച്ചു. പ്രധാനമായും പശ്ചിമ ബംഗാൾ, അസം എന്നിവയിലൂടെയാണ് റോഹിങ്ക്യകൾ രാജ്യത്തിലേക്ക് പ്രവേശിക്കുന്നത്. ഇതിൽ ഒരു വലിയ ശതമാനം ജമ്മു കശ്മീരിലേക്ക് എത്തുന്നുണ്ട്. ഈ സാഹചര്യത്തിൽ റോഹിങ്ക്യകളുടെ ഒരു സെൻസസ് പോലീസും ഇൻ്റലിജൻസ് ഏജൻസികളും ചേർന്ന് നടത്തുന്നുണ്ട്. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം ജമ്മു ജില്ലയിൽ ഏകദേശം 6500 റോഹിങ്ക്യകളുണ്ടെന്നാണ് കണക്ക്. പ്രധാനമായും നർവാൾ ഭട്ടിണ്ടി, റെയിൽവേ സ്റ്റേഷൻ, ഖാസിം നഗർ, ചന്നി രാമ മുതലായ പ്രദേശങ്ങളിൽ ഇവർ തമ്പടിച്ചിരിക്കാമെന്നാണ് പോലീസ് ഭാഷ്യം. ഏകദേശ550 പേർ സാംബയിലും 200 പേർ കത്വ ജില്ലയിലെ ഹിരാനഗർ ഹോൾഡിംഗ് സെൻ്ററിലും ഇപ്പോഴും ഉണ്ടെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

Share this post :

Facebook
Twitter
LinkedIn
Pinterest

Create a new perspective on life

Your Ads Here (365 x 270 area)
Latest News
Categories

Subscribe our newsletter

Purus ut praesent facilisi dictumst sollicitudin cubilia ridiculus.