വ്യവസായിയും നടി കരിഷ്മ കപൂറിന്റെ മുൻ ഭർത്താവുമായ സഞ്ജയ് കപൂർ വ്യാഴാഴ്ച രാത്രി അന്തരിച്ചു. വാർത്ത പുറത്തുവന്നതോടെ, കരിഷ്മയുടെ കുടുംബാംഗങ്ങളും സുഹൃത്തുക്കളും അവരുടെ കൂടെ അണിനിരന്നു. സഹോദരി കരീന കപൂർ, സഹോദരീഭർത്താവായ സെയ്ഫ് അലി ഖാൻ, അടുത്ത സുഹൃത്ത് മലൈക അറോറ എന്നിവർ രാത്രി വൈകി അവരുടെ വീട്ടിലെത്തി പിന്തുണയും ആശ്വാസവും അറിയിച്ചു. ഇതും
ഹൃദയാഘാതം മൂലം മരിക്കുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് എയർ ഇന്ത്യ അപകടത്തിൽപ്പെട്ടവരെക്കുറിച്ചുള്ള അനുശോചന സന്ദേശം സഞ്ജയ് കപൂർ പോസ്റ്റ് ചെയ്തു.വ്യാഴാഴ്ച രാത്രി കരീനയും ഭർത്താവും നടനുമായ സെയ്ഫ് അലി ഖാനും കരിഷ്മയുടെ മുംബൈയിലെ വസതിയിൽ പിന്തുണ അറിയിക്കാൻ എത്തിയിരുന്നു. അതേസമയം, മലൈക അറോറയും അമൃത അറോറയും കരിഷ്മയുടെ വീടിന് പുറത്ത് ഉണ്ടായിരുന്നു. അമൃതയുടെ ഭർത്താവ് ഷക്കീൽ ലഡക്കും അവരോടൊപ്പം ഉണ്ടായിരുന്നു.