റിയാദ്: രാജ്യത്ത് ഡ്രോൺ ഡെലിവറി സർവീസുകൾക്ക് അനുമതി നൽകി സൗദി അധികൃതർ. മാറ്റർനെറ്റ് എന്ന കാലിഫോർണിയ ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനിക്കാണ് ഇതിന്റെ അനുമതി ലഭിച്ചിരിക്കുന്നത്. ഈ കമ്പനിയുടെ എം2 ഡ്രോണുകളാണ് സൗദിയിൽ ഡെലിവറി സേവനങ്ങൾ നടത്തുക. അടുത്ത വർഷത്തോടെയാകും ഈ പദ്ധതി ആരംഭിക്കുന്നത്. സൗദിയിൽ ഡ്രോണുകൾ ഉപയോഗിച്ച് ഡെലിവറി സേവനങ്ങൾ നടത്തുന്നതിനുള്ള ആദ്യ ലൈസൻസാണ് ഇത്. സൗദി അറേബ്യയുടെ സിവിൽ ഏവിയേഷൻ ജനറൽ അതോറിറ്റിയാണ് ഇതിന് അനുമതി നൽകിയത്. വേഗതയേറിയതും ചെലവ് കുറഞ്ഞതുമാണ് ഡ്രോൺ ഡെലിവറി സേവനങ്ങൾ. ജനങ്ങളുടെ ജീവിത നിലവാരം ഉയർത്താനാണ് ഈ പദ്ധതി കൊണ്ടുവരുന്നതിലൂടെ ലക്ഷ്യം വെക്കുന്നത്.



