ന്യൂഡൽഹി: രാജ്യത്ത് ഡിജിറ്റൽ റേഡിയോ പ്രക്ഷേപണം പ്രോത്സാഹിപ്പിക്കുന്നത് ലക്ഷ്യമിട്ടുള്ള പ്രധാന ചുവടുവെയ്പുമായി വാർത്താ വിതരണ മന്ത്രാലയം. അനലോഗ് സിഗ്നലുകൾ ഉപയോഗിച്ചുള്ള പരമ്പരാത റേഡിയോ പ്രക്ഷേപണത്തിന് പകരം ഡിജിറ്റൽ സിഗ്നലുകൾ ഉപയോഗിച്ചുള്ള റേഡിയോ പ്രക്ഷേപണത്തിലേക്കുള്ള നടപടികൾക്കാണ് രാജ്യം ഒരുങ്ങുന്നത്. ഇതിനാവശ്യമായ ഡിജിറ്റൽ റേഡിയോ ബ്രോഡ്കാസ്റ്റിങ് നയങ്ങൾ ഉടൻ പുറത്തിറക്കുമെന്ന് വാർത്താവിതരണ മന്ത്രാലയം സെക്രട്ടറി സഞ്ജയ് ജാജു പറഞ്ഞു.
ഡിജിറ്റൽ റേഡിയോ ബ്രോഡ്കാസ്റ്റിങ് സമ്പ്രദായത്തിൽ ഉൾപ്പെട്ടിട്ടുള്ള എല്ലാ പങ്കാളികളെയും ഒരുമിച്ച് കൊണ്ടുവരാൻ ലക്ഷ്യമിടുന്നതായി ‘ഇന്ത്യയിലെ ഡിജിറ്റൽ റേഡിയോ ബ്രോഡ്കാസ്റ്റിങ്ങിന്റെ ഭാവി’ എന്ന വിഷയത്തിൽ ബുധനാഴ്ച ഡൽഹിയിൽ നടന്ന സമ്മേളനത്തിൽ സഞ്ജയ് ജാജു പറഞ്ഞു.പൊതുജനങ്ങൾക്ക് ഉള്ളടക്കം പ്രക്ഷേപണം ചെയ്യുന്ന റേഡിയോ സ്റ്റേഷനുകൾ, ഡിജിറ്റൽ റേഡിയോ സിഗ്നലുകൾ പ്രക്ഷേപണം ചെയ്യുന്നതിനാവശ്യമായ ഉപകരണങ്ങൾ നിർമിക്കുന്ന ട്രാൻസ്മിഷൻ ഉപകരണ നിർമാതാക്കൾ, ഡിജിറ്റൽ റേഡിയോ സിഗ്നലുകൾ സ്വീകരിക്കുകയും ഡീകോഡ് ചെയ്യുകയും ചെയ്യുന്ന ഡിജിറ്റൽ റേഡിയോ റിസീവർ നിർമാതാക്കൾ എന്നിവർ പുതിയ സമ്പ്രദായത്തിലൂടെ ഒറ്റ പ്ലാറ്റ്ഫോമിലെത്തും. വരുംമാസങ്ങളിൽ 13 മെട്രോകളിലും പ്രധാന നഗരങ്ങളിലും ഡിജിറ്റൽ എഫ്.എം. റേഡിയോ പ്രക്ഷേപണം ആരംഭിക്കാൻ തയ്യാറെടുക്കുകയാണെന്നും വാർത്താവിതരണ മന്ത്രാലയം സെക്രട്ടറി സഞ്ജയ് ജാജു വ്യക്തമാക്കി. ഇന്ത്യ സെല്ലുലാർ ആൻഡ് ഇലക്ട്രോണിക്സ് അസോസിയേഷനും അസോസിയേഷൻ ഓഫ് റേഡിയോ ഓപ്പറേറ്റേഴ്സ് ഫോർ ഇന്ത്യയും സഹകരിച്ചാണ് പരിപാടി നടത്തിയത്.പരമ്പരാഗത അനലോഗ് റേഡിയോ പ്രക്ഷേപണത്തേക്കാൾ മികച്ച ശബ്ദനിലവാരംസ്പെക്ട്രൽ കാര്യക്ഷമത ഡിജിറ്റൽ റേഡിയോ പ്രക്ഷേപണ സാങ്കേതികവിദ്യക്ക് നൽകാനാകുംഡിജിറ്റൽ റേഡിയോ സിഗ്നലുകൾ ബാഹ്യ ഇടപെടലിനെ പ്രതിരോധിച്ച് മികച്ച ശബ്ദനിലവാരം നൽകുന്നുകൂടുതൽ ചാനലുകളെ ഉൾക്കൊള്ളാൻ ഡിജിറ്റൽ റേഡിയോക്ക് കഴിയുംശ്രോതാക്കൾക്ക് കൂടുതൽ സ്റ്റേഷനുകളിലേക്കും ഉള്ളടക്കത്തിലേക്കും പ്രവേശനം നൽകുംടെക്സ്റ്റ് വിവരങ്ങൾ, ഇമേജുകൾ, വീഡിയോ എന്നിവ പോലുള്ള അധിക ഡേറ്റാ സേവനങ്ങൾ ലഭിക്കുംറേഡിയോ ബ്രോഡ്കാസ്റ്റർമാർ, ട്രാൻസ്മിഷൻ ഉപകരണ നിർമാതാക്കൾ, ഡിജിറ്റൽ റേഡിയോ റിസീവർ നിർമാതാക്കൾ എന്നിവർക്ക് കൂടുതൽ അവസരങ്ങൾ സൃഷ്ടിക്കും



