മദ്യലഹരിയിൽ പെട്രോൾ പമ്പ് ജീവനക്കാരനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച പ്രതി പിടിയിൽ (വെട്ടുന്നതിന്റെ സിസി ക്യാമറ ദൃശ്യം) തീരദേശ പാതയിൽ കഠിനംകുളത്തെ പെട്രോൾ പമ്പിൽ ഇന്നലെ രാത്രിയാണ് ആക്രമണം നടന്നത്ജീവനക്കാരൻ ആയ ജോയൽ ജോസഫിനെയാണ് (20) കൊലപ്പെടുത്താൻ ശ്രമിച്ചത്പ്രതിയായ വെട്ടുതുറ സ്വദേശി ജിനേഷിനെയാണ് (21) കഠിനംകുളം പൊലീസ് പിടികൂടിയത്ഇന്നലെ രാത്രി 7.45ഓടെ പമ്പിന് മുന്നിൽ സംസാരിച്ചു നിൽക്കവേ സൈക്കിളിൽ എത്തിയ പ്രതി കയ്യിൽ കരുതിയിരുന്ന സ്റ്റീൽ കത്തികൊണ്ട് ജോയലിന്റെ കഴുത്തിന് നേരെ വെട്ടുകയായിരുന്നു എന്നാൽ ചെവിക്ക് പിന്നിലായിട്ടാണ് വെട്ടേറ്റത് വെട്ടേറ്റ ജോയൽ ഓടിമാറിയെങ്കിലും കൊലവിളി നടത്തി പിന്നാലെ എത്തിയ പ്രതി വീണ്ടും ആക്രമിക്കാൻ ശ്രമിച്ചുആളുകൂടിയതോടെ പ്രതിയായ ജിനേഷ് സൈക്കിളിൽ രക്ഷപ്പെട്ടുരക്ഷപ്പെട്ട പ്രതിയെ പൊലീസ് രാത്രി തന്നെ പിടി കൂടിഗുരുതരമായി മുറിവേറ്റ ജോയലിനെ ഉടൻതന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു. ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തുവെട്ടിയ പ്രതിയെ കണ്ടു പരിചയം മാത്രമേ ഉള്ളൂ എന്നും എന്തിനാണ് ആക്രമിച്ചതെന്ന് അറിയില്ലെന്നുമാണ് ജോയൽ പോലീസിനോട് പറഞ്ഞത്.



