KND-LOGO (1)

നിരവധി കടന്നുകയറ്റ ശ്രമങ്ങൾ പരാജയപ്പെടുത്തിയെന്ന് ഇന്ത്യ

കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യ അതിർത്തി വഴി ആളുകളെ ബംഗ്ലാദേശിലേക്ക് ബലമായി കടത്തിവിടാൻ നടത്തിയ നിരവധി ശ്രമങ്ങൾ തടഞ്ഞതായി ബംഗ്ലാദേശ് അവകാശപ്പെട്ടു. 4,000 കിലോമീറ്ററിലധികം നീളുന്ന ഇന്ത്യ-ബംഗ്ലാദേശ് അതിർത്തിയിലെ വിവിധ ഭാഗങ്ങളിൽ ഇന്ത്യൻ അധികൃതർ പത്ത് തവണ അതിർത്തി ലംഘിക്കാൻ ശ്രമിച്ചതായി ബംഗ്ലാദേശ് അതിർത്തി സംരക്ഷണ സേന (ബിജിബി) അറിയിച്ചു. രേഖകളില്ലാത്ത കുടിയേറ്റം തടയുമെന്ന നിലപാടിന്റെ ഭാഗമായി ഇന്ത്യ ബംഗ്ലാദേശി പൗരന്മാരെ തിരിച്ചയക്കാൻ ശ്രമിക്കുന്നുവെന്നാണ് ആരോപണം. അതേസമയം, “പുഷ്-ഇൻ” രീതിയിൽ ആളുകളെ അനൗപചാരികമായി ബംഗ്ലാദേശിലേക്ക് മാറ്റുന്നതിനെതിരെ ബിജിബി ശക്തമായ നിലപാട് സ്വീകരിച്ചു. ജെനൈദ അതിർത്തിയിൽ 30-35 പേരെ ജയിൽ വാനിൽ എത്തിച്ച് ബംഗ്ലാദേശിലേക്ക് പ്രവേശിപ്പിക്കാൻ ശ്രമിച്ചുവെന്ന ആരോപണവും ബിജിബി ഉന്നയിച്ചു. ബംഗ്ലാദേശി പൗരന്മാരെ ഔദ്യോഗിക നിയമ-നയതന്ത്ര നടപടിക്രമങ്ങളിലൂടെ മാത്രമേ തിരിച്ചയക്കാവൂ എന്ന് ധാക്ക ആവർത്തിച്ചു. വിഷയം ജൂൺ 8 മുതൽ 11 വരെ ന്യൂഡൽഹിയിൽ നടക്കുന്ന ഇരു രാജ്യങ്ങളുടെയും അതിർത്തി സേനാ മേധാവിമാരുടെ ചർച്ചയിൽ പരിഗണിക്കും.

Share this post :

Facebook
Twitter
LinkedIn
Pinterest

Create a new perspective on life

Your Ads Here (365 x 270 area)
Latest News
Categories

Subscribe our newsletter

Purus ut praesent facilisi dictumst sollicitudin cubilia ridiculus.