KND-LOGO (1)

Netflix ഏറ്റെടുത്തു Ben Affleck സ്ഥാപിച്ച എഐ സ്റ്റാർട്ടപ്പ്

സിനിമയും സാങ്കേതികവിദ്യയും തമ്മിലുള്ള ബന്ധം പുതിയൊരു തലത്തിലേക്ക് ഉയരുകയാണ്. ഹോളിവുഡ് താരം Ben Affleck രഹസ്യമായി വികസിപ്പിച്ചെടുത്ത ‘InterPositive’ എന്ന AI സ്റ്റാർട്ടപ്പിനെ ഏറ്റെടുത്ത് Netflix സിനിമ നിർമ്മാണ രംഗത്ത് വലിയ മാറ്റത്തിന് തുടക്കമിടുകയാണ്.AI അടിസ്ഥാനമാക്കിയ സിനിമ നിർമ്മാണ സാങ്കേതികവിദ്യ വികസിപ്പിക്കുന്ന സ്ഥാപനമായ ‘InterPositive’നെ ഏറ്റെടുത്തതോടെ സ്ക്രിപ്റ്റ് തയ്യാറാക്കൽ, എഡിറ്റിംഗ്, വിഎഫ്എക്സ്, ദൃശ്യ രൂപകൽപ്പന തുടങ്ങിയ നിരവധി ഘട്ടങ്ങളിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കൂടുതൽ വ്യാപകമായി ഉപയോഗിക്കാനാണ് നെറ്റ്ഫ്ലിക്സിന്റെ ലക്ഷ്യം.ഇത് ഹോളിവുഡിൽ പുതിയ സാങ്കേതിക വിപ്ലവത്തിന് തുടക്കമാകുമെന്ന വിലയിരുത്തലാണ് വ്യവസായ രംഗത്തുള്ളത്. AI ഉപയോഗം വർധിക്കുന്നത് സിനിമ നിർമ്മാണ ചെലവ് കുറയ്ക്കാനും വേഗത്തിൽ ഉള്ളടക്കം സൃഷ്ടിക്കാനും സഹായിക്കുമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.അതേസമയം, AI സിനിമ മേഖലയിലെ തൊഴിലവസരങ്ങളെ എങ്ങനെ ബാധിക്കും എന്ന ചർച്ചയും ഇതിനോടകം ഉയരുന്നുണ്ട്. എന്നിരുന്നാലും, സിനിമയുടെ ഭാവി കൂടുതൽ സാങ്കേതികതയോട് ചേർന്നതായിരിക്കുമെന്ന് ഈ നീക്കം വീണ്ടും വ്യക്തമാക്കുകയാണ്.

Netflix ഏറ്റെടുത്ത InterPositive സ്റ്റാർട്ടപ്പിലെ 16 അംഗ എഞ്ചിനീയർമാരും ഗവേഷകരും ക്രിയേറ്റീവ് വിദഗ്ധരും ഇനി നെറ്റ്ഫ്ലിക്സിന്റെ ഭാഗമാകും. ഹോളിവുഡ് താരം Ben Affleck നെറ്റ്ഫ്ലിക്സിന്റെ സീനിയർ അഡൈ്വസറായി പ്രവർത്തിക്കുമെന്നും കരാറിൽ വ്യക്തമാക്കിയിട്ടുണ്ട്.‘ഇന്റർപോസിറ്റീവ്’ എന്ത്?2022-ൽ ബെൻ ആഫ്ലെക് രഹസ്യമായി ആരംഭിച്ച AI സ്റ്റാർട്ടപ്പാണ് ‘ഇന്റർപോസിറ്റീവ്’. സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷൻ ഘട്ടം — പ്രത്യേകിച്ച് എഡിറ്റിംഗ് പോലുള്ള സങ്കീർണ്ണവും ചെലവേറിയതുമായ ജോലികൾ — ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് എളുപ്പവും വേഗവുമാക്കുകയാണ് ഈ പ്ലാറ്റ്ഫോമിന്റെ പ്രധാന ലക്ഷ്യം.

സിനിമ ചിത്രീകരണത്തിൽ ലഭിക്കുന്ന റോ ഫൂട്ടേജുകൾ മെച്ചപ്പെടുത്താനും ക്രിയേറ്റീവ് മാറ്റങ്ങൾ വരുത്താനും InterPositive സഹായിക്കും. ഷോട്ടുകൾ പുനഃക്രമീകരിക്കൽ, പശ്ചാത്തലം മാറ്റൽ, ലൈറ്റും കളറും ക്രമീകരിക്കൽ തുടങ്ങിയ ജോലികൾ സെക്കൻഡുകൾക്കുള്ളിൽ ചെയ്യാൻ കഴിയുന്ന AI സാങ്കേതികവിദ്യയാണിത്. സ്റ്റണ്ട് വയറുകൾ നീക്കം ചെയ്യൽ, മിസ്സിംഗ് പശ്ചാത്തല ഘടകങ്ങൾ ചേർക്കൽ പോലുള്ള വിഷ്വൽ പിഴവുകൾ പരിഹരിക്കാനും ഇത് സഹായിക്കും.ഹോളിവുഡ് താരം Ben Affleck പറയുന്നത്, ഇത് മനുഷ്യരെ മാറ്റിസ്ഥാപിക്കുന്ന AI അല്ല, മറിച്ച് സംവിധായകരുടെയും ക്രിയേറ്റീവ് ആർട്ടിസ്റ്റുകളുടെയും ജോലി എളുപ്പമാക്കുന്ന “artist-first” ടൂളാണ്.ഈ സ്റ്റാർട്ടപ്പിനെ ഏറ്റെടുത്ത Netflix, വലിയ കമ്പനികളെ വാങ്ങുന്നതിന് പകരം സ്വന്തമായി സാങ്കേതികവിദ്യ വികസിപ്പിച്ച് സിനിമ നിർമ്മാണത്തിന്റെ ഭാവിയിൽ മുന്നിലെത്തുക എന്ന തന്ത്രമാണ് പിന്തുടരുന്നത്.

Share this post :

Facebook
Twitter
LinkedIn
Pinterest

Create a new perspective on life

Your Ads Here (365 x 270 area)
Latest News
Categories

Subscribe our newsletter

Purus ut praesent facilisi dictumst sollicitudin cubilia ridiculus.