KND-LOGO (1)

മസ്കറ്റിൽ മത്തി സീസൺ എത്തി

മ​സ്ക​ത്ത്: ദോ​ഫാ​ർ ഗ​വ​ർ​ണ​റേ​റ്റ​ട​ക്ക​മു​ള്ള തീ​ര​ങ്ങ​ളി​ൽ മ​ത്തി മ​ത്സ്യ​ബ​ന്ധ​ന സീ​സ​ണി​ന് ഔ​ദ്യോ​ഗി​ക​മാ​യി തു​ട​ക്ക​മാ​യി. ഒ​മാ​നി​ലെ മ​ത്തി പ്രേ​മി​ക​ള്‍ക്കി​നി സു​ല​ഭ​മാ​യി മ​ത്തി ല​ഭി​ക്കും. വ​രും ദി​ന​ങ്ങ​ളി​ല്‍ മ​ത്സ്യ​വി​പ​ണി കീ​ഴ​ട​ക്കാ​ന്‍ കൂ​ടു​ത​ല്‍ മ​ത്തി​യെ​ത്തും.‘അ​ൽ ജാ​രി​ഫ്’ എ​ന്ന പ​ര​മ്പ​രാ​ഗ​ത മ​ത്സ്യ​ബ​ന്ധ​ന വ​ല​ക​ൾ ഉ​പ​യോ​ഗി​ച്ചാ​ണ് മീ​ൻ പി​ടി​ക്കു​ന്ന​ത്. സം​ഘ​ടി​ത​മാ​യാ​ണ് മ​ത്സ്യ​ബ​ന്ധ​ന​ത്തി​ലേ​ർ​പ്പെ​ടാ​റു​ള്ള​ത്. ഇ​ങ്ങ​​​നെ സം​ഘ​ടി​ത​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന​തി​നെ ‘അ​ൽ-​ദാ​ഗി​യ’ എ​ന്നാ​ണ​റി​യ​പ്പെ​ടു​ക. സ​ങ്കീ​ർ​ണ​മാ​യ ഈ ​പ്ര​ക്രി​യ​ക്ക് മേ​ൽ​നോ​ട്ടം വ​ഹി​ക്കു​ക പ​രി​ച​യ​സ​മ്പ​ന്ന​രാ​യ ആ​ളു​ക​ളാ​ണ്.

സൈ​ഫ’ എ​ന്ന് വി​ളി​ക്കു​ന്ന ക​യ​റു​ക​ളി​ൽ​നി​ന്ന് ‘ഗ്രീ​ഫ്’ എ​ന്ന ആ​ധു​നി​ക വ​ല​ക​ളി​ലേ​ക്കു​ള്ള മാ​റ്റം മ​ത്സ്യ​ബ​ന്ധ​ന​ത്തി​ൽ വ​ന്ന പ​രി​വ​ർ​ത്ത​ന​ത്തെ സൂ​ചി​പ്പി​ക്കു​ന്ന​താ​ണെ​ന്ന് മു​തി​ർ​ന്ന മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​യാ​യ സ​ലേം ബി​ൻ സ​യീ​ദ് അ​ൽ ബ​റ​ക പ​റ​ഞ്ഞു. നെ​യ്തെ​ടു​ക്കു​ന്ന ഈ ​വ​ല​ക​ൾ​ക്ക് ഏ​ക​ദേ​ശം 100 മീ​റ്റ​ർ നീ​ള​മു​ണ്ടാ​കും. പ്ര​വ​ർ​ത്തി​ക്കാ​ൻ 40 തൊ​ഴി​ലാ​ളി​ക​ൾ വ​രെ ആ​വ​ശ്യ​മാ​ണ്. മി​ക​ച്ച മു​ന്നൊ​രു​ക്ക​ങ്ങ​ളും ഉ​പ​ക​ര​ണ​ങ്ങ​ളും മ​റ്റും അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്തി​യു​മാ​ണ് സീ​സ​ണി​നെ വ​ര​വേ​ൽ​ക്കാ​ൻ ഒ​രു​ങ്ങു​ക. ശ​ര​ത്കാ​ല​ത്തി​നു​ശേ​ഷ​മു​ള്ള ഉ​യ​ർ​ന്ന തി​ര​മാ​ല​ക​ൾ പോ​ലു​ള്ള വെ​ല്ലു​വി​ളി​ക​ൾ​ക്കി​ട​യി​ലും, ദോ​ഫാ​റി​ലെ മ​ത്സ്യ​ബ​ന്ധ​ന സ​മൂ​ഹ​ങ്ങ​ളു​ടെ ഉ​പ​ജീ​വ​ന​ത്തി​ന് മ​ത്തി അ​ത്യ​ന്താ​പേ​ക്ഷി​ത​മാ​ണെ​ന്ന് യു​വ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​യാ​യ ഹാ​നി ബി​ൻ സ​ലേം ബാ​ത്മി പ​റ​ഞ്ഞു.​ല്ലാ വ​ർ​ഷ​വും ഒ​ക്ടോ​ബ​ർ മു​ത​ൽ ഏ​പ്രി​ൽ വ​രെ​യാ​ണ് സ​ലാ​ല തീ​ര​ത്ത് മ​ത്തി​യു​ടെ സീ​സ​ൺ ആ​രം​ഭി​ക്കു​ന്ന​ത്. പ​ടി​ഞ്ഞാ​റ് റെ​യ്​​സ്യൂ​ത്തി​നും കി​ഴ​ക്ക് മി​ർ​ബാ​ത്തി​നും ഇ​ട​യി​ലു​ള്ള ക​ട​ൽ​ത്തീ​ര​ത്താ​ണ് മ​ത്തി​ക്കൂ​ട്ട​ങ്ങ​ളെ കൂ​ടു​ത​ലാ​യി കാ​ണ​പ്പെ​ടു​ന്ന​ത്.മ​ത്തി മ​ത്സ്യ​ബ​ന്ധ​നം ന​ട​ത്തു​ക ഒ​രു ക്യാ​പ്റ്റ​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഗ്രൂ​പ്പു​ക​ളാ​യി​ട്ടാ​ണ്. ഓ​രോ ഗ്രൂ​പ്പി​ലും 20 മു​ത​ൽ 30വ​രെ അം​ഗ​ങ്ങ​ളാ​ണു​ണ്ടാ​വു​ക. ക​ഴി​വും കൃ​ത്യ​ത​യും ക്ഷ​മ​യും ആ​വ​ശ്യ​മു​ള്ള ക​ഠി​ന​ജോ​ലി​യാ​ണ് മ​ത്തി​പി​ടി​ത്തം. മ​ത്തി ശേ​ഖ​രി​ക്കു​ന്ന സ്ഥ​ലം ക​ണ്ടെ​ത്തു​ക, വ​ല എ​റി​യു​ക, വാ​ഹ​ന​ങ്ങ​ളി​ൽ ക​യ​റ്റു​ന്ന​തി​ന് മു​മ്പ് ക​ര​യി​ലേ​ക്ക് മാ​റ്റു​ക എ​ന്നി​വ ഉ​ൾ​പ്പെ​ടെ നി​ര​വ​ധി ഘ​ട്ട​ങ്ങ​ളി​ലൂ​ടെ​യാ​ണ്​ ഇ​ത് ക​ട​ന്നു​പോ​കു​ന്ന​ത്.

Share this post :

Facebook
Twitter
LinkedIn
Pinterest

Create a new perspective on life

Your Ads Here (365 x 270 area)
Latest News
Categories

Subscribe our newsletter

Purus ut praesent facilisi dictumst sollicitudin cubilia ridiculus.