ദില്ലി: ഖോ ഖോ ലോകകപ്പിന് ഇന്ന് ന്യൂഡല്‍ഹിയിലെ ഇന്ദിരാഗാന്ധി സ്റ്റേഡിയത്തില്‍ തുടക്കമായി. ഇന്ത്യയുടെ പരമ്പരാഗത കായികയിനങ്ങളില്‍ ഒന്നായ ഖോ ഖോ ലോകകപ്പില്‍ 39 ടീമുകള്‍ കളിക്കുന്നുണ്ട്. പുരുഷ-വനിതാ വിഭാഗങ്ങളിലാണ് ഇത്രയും ടീമുകള്‍.അശ്വനി കുമാര്‍ ശര്‍മയാണ് ഇന്ത്യന്‍ പുരുഷ ഖോ ഖോ ടീമിന്റെ മുഖ്യ പരിശീലകന്. അദ്ദേഹം ഖോ ഖോയെ കുറിച്ച് കഴിഞ്ഞ ദിവസം സംസാരിച്ചിരുന്നു. വലിയ പ്രതീക്ഷയോടെയാണ് അദ്ദേഹം ടൂര്‍ണമെന്റിനെ കാണുന്നത്. അശ്വിനിയുടെ വാക്കുകള്‍… ”കായികരംഗം ഒരുപാട് മുന്നോട്ട് പോയി. ഖോ ഖോ ഈ നിലയിലെത്തുമെന്ന് ഞങ്ങള്‍ ഒരിക്കലും കരുതിയിരുന്നില്ല. ഇന്ത്യന്‍ പുരുഷ ടീമിനെ പരിശീലിപ്പിക്കാനുള്ള ഉത്തരവാദിത്തം എനിക്ക് നല്‍കിയതിന് ഫെഡറേഷനോട് ഞാന്‍ അവിശ്വസനീയമാംവിധം നന്ദിയുള്ളവനാണ്.” അശ്വിനി പറഞ്ഞു. അദ്ദേഹം തുടര്‍ന്നു… ”ഈ ടീമിനെ അന്താരാഷ്ട്ര തലത്തിലേക്ക് എത്തിക്കുക എന്നത് എന്റെ ഉത്തരവാദിത്തമാണ്, ഞങ്ങള്‍ക്ക് ലോകകപ്പ് നേടാനാകുമെന്ന് എനിക്ക് ഉറപ്പുണ്ട്.
