ചെന്നൈ: നടൻ വിജയ്ക്കും പാർട്ടിക്കുമെതിരെ ഒളിയമ്പുമായി തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. ചിലർ പാർട്ടിയുണ്ടാക്കിയപ്പോൾ തന്നെ അധികാരത്തിലെത്തുമെന്നാണ് പറയുന്നത്. അടുത്ത മുഖ്യമന്ത്രി ആകുമെന്നൊക്കെയാണ് ഇപ്പോഴേ പറയുന്നത്. അവരുടെ പേര് പറഞ്ഞ് ആളാക്കാൻ തങ്ങളില്ലെന്നും സ്റ്റാലിൻ പറഞ്ഞു. ജനസേവനം ആയിരുന്നു അവരുടെ ലക്ഷ്യം എങ്കിൽ അംഗീകരിച്ചേനെയെന്നും നാടകം കളിക്കുന്നവരെ കുറിച്ച് പറഞ്ഞ് വില കളയാനില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.



