ഉണ്ണി മുകുന്ദന്റെ മാര്‍ക്കോ 79 കോടിയിലധികം നേടിയിട്ടുണ്ട് എന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. തമിഴിലും മാര്‍ക്കോ ഇന്ന് പ്രദര്‍ശനത്തിനെത്തിയിട്ടുണ്ടെന്നതിനാല്‍ കളക്ഷനില്‍ വൻ മുന്നേറ്റം പ്രതീക്ഷിക്കുന്നുണ്ട് നിര്‍മാതാക്കള്‍. മാര്‍ക്കോ ഓരോ ദിവസം പിന്നിടുമ്പോഴും കളക്ഷൻ ഉയര്‍ത്തിയാല്‍ വമ്പൻ ഹിറ്റാകുമെന്ന് തീര്‍ച്ചയാകുമ്പോള്‍ ആരൊക്കെ വീഴുമെന്നതിലാണ് ആകാംക്ഷ. ഉണ്ണി മുകുന്ദന്റെ ആദ്യ 100 കോടി ക്ലബ് മാര്‍ക്കോ ആകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.കേരളത്തില്‍ മാത്രമല്ല മാര്‍ക്കോ എന്ന ചിത്രം ഹിന്ദിയിലും ചര്‍ച്ചയാകുകയാണ്. വൻ സ്വീകാര്യതാണ് ഹിന്ദിയില്‍ ലഭിക്കുന്നത്. ഇന്ത്യയില്‍ നിന്ന് മാത്രമായി 50 കോടി ക്ലബിലെത്തിയിരിക്കുകയാണ് ഉണ്ണി മുകുന്ദന്റെ മാര്‍ക്കോയെന്നാണ് കളക്ഷൻ റിപ്പോര്‍ട്ട്.



