KND-LOGO (1)

ഇന്ത്യാവിരുദ്ധ വ്യാജപ്രചാരണം തടഞ്ഞ് സിംഗപ്പൂർ

സിംഗപ്പൂരിലെ ഇന്ത്യൻ സമൂഹത്തെ ലക്ഷ്യമിട്ട് പ്രചരിപ്പിച്ച പ്രകോപനപരവും തെറ്റായ വിവരങ്ങൾ അടങ്ങിയതുമായ സോഷ്യൽ മീഡിയ ഉള്ളടക്കങ്ങൾക്കെതിരെ സിംഗപ്പൂർ സർക്കാർ കർശന നടപടി സ്വീകരിച്ചു. രാജ്യത്തിന്റെ ഓൺലൈൻ ക്രിമിനൽ ഹാംസ് ആക്ട് (OCHA) പ്രകാരം, ആഭ്യന്തര മന്ത്രാലയവും പോലീസ് സേനയും യൂട്യൂബ്, ഫേസ്ബുക്ക്, എക്സ് എന്നീ പ്ലാറ്റ്‌ഫോമുകൾക്ക് 14 പോസ്റ്റുകളിലേക്കും വീഡിയോകളിലേക്കും പ്രാദേശിക ഉപയോക്താക്കളുടെ പ്രവേശനം തടയാൻ നിർദേശം നൽകി. സിംഗപ്പൂർ ഇന്ത്യക്കാരുടെ നിയന്ത്രണത്തിലാണെന്നും സർക്കാർ സംവിധാനങ്ങളിലും രാഷ്ട്രീയത്തിലും ഇന്ത്യക്കാർക്ക് അമിത സ്വാധീനമുണ്ടെന്നുമുള്ള തെറ്റായ അവകാശവാദങ്ങൾ പ്രചരിപ്പിച്ച ഈ ഉള്ളടക്കങ്ങൾ രാജ്യത്തിന്റെ ബഹുവംശീയ സാമൂഹിക ഘടനയെ തകർക്കാനുള്ള സംഘടിത ശ്രമമാണെന്ന് സർക്കാർ വിലയിരുത്തി. ഇന്ത്യൻ പ്രവാസികളെയും മലായ് സമൂഹത്തെയും തമ്മിൽ ഭിന്നിപ്പിച്ച് സാമൂഹിക സംഘർഷം സൃഷ്ടിക്കാനാണ് ഇത്തരം പ്രചാരണങ്ങളുടെ ലക്ഷ്യമെന്നും അധികൃതർ ചൂണ്ടിക്കാട്ടി. സിംഗപ്പൂരിന്റെ ബഹുവംശീയ മാതൃക സംരക്ഷിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും വിദേശ ഇടപെടലുകൾക്കും തെറ്റായ വിവര പ്രചാരണങ്ങൾക്കുമെതിരെ ശക്തമായ നിരീക്ഷണവും നടപടികളും തുടരുമെന്നും ആഭ്യന്തരകാര്യ മന്ത്രി Edwin Tong വ്യക്തമാക്കി.

Share this post :

Facebook
Twitter
LinkedIn
Pinterest

Create a new perspective on life

Your Ads Here (365 x 270 area)
Latest News
Categories

Subscribe our newsletter

Purus ut praesent facilisi dictumst sollicitudin cubilia ridiculus.