ആലപ്പുഴയിൽ ദളിത് യുവതിയെ മദ്യം നൽകി പീഡിപ്പിച്ചതായി പരാതി. പാലക്കാട് സ്വദേശിനിയായ 19കാരിയാണ് ലൈംഗികമായി പീഡിപ്പിക്കപ്പെട്ടത്. ആലപ്പുഴ നഗരത്തിലാണ് സംഭവം.
ലോഡ്ജിലെത്തിച്ച് മദ്യം നൽകിയ ശേഷമായിരുന്നു പീഡനം. കോട്ടയം ഭരണങ്ങാനം സ്വദേശി സബിൻ മാത്യുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ജോലിക്കായി വിളിച്ചു വരുത്തിയായിരുന്നു പീഡനമെന്ന് ഡിവൈഎസ് പി മധു ബാബു പറഞ്ഞു.



