മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട യുവ താരമാണ് നസ്ലെൻ. പ്രേമലു എന്ന സിനിമ യുവ താരം നസ്ലെനില് പ്രതീക്ഷയുണ്ടാക്കിയിരുന്നു. മലയാളത്തില്‍ സോളോ നായകനായി 100 കോടി ക്ലബില്‍ ചെറിയ പ്രായത്തില്‍ ഇടംനേടിയത് ഒരു ചെറിയ കാര്യമല്ല. നസ്ലെന്റെ ഐ ആം കാതലൻ ഒടിടിയില്‍ എത്തിയത്. തിയറ്ററില്‍ മികച്ച പ്രതികരണമായിരുന്നില്ല നസ്ലെന്റെ ചിത്രത്തിന് ലഭിച്ചിരുന്നത്. ഐ ആം കാതലന്‍ ഒടിടിയില്‍ സ്വീകാര്യത നേടാനാകുന്നുണ്ട് എന്നാണ് റിപ്പോര്‍ട്ട്. ഒടിടിയില്‍ ജനുവരി മൂന്നിന് എത്തുമെന്ന് വാര്‍ത്തകളുണ്ടായെങ്കിലും വൈകുകയായിരുന്നു.ഗിരീഷ് എ ഡിയാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. ഗിരീഷ് എ ഡിയും നസ്ലെനും ഒന്നിക്കുമ്പോള്‍ ഇക്കുറി പ്രണയത്തിനല്ല പ്രാധാന്യം നല്‍കിയിരിക്കുന്നത്. ഒരു യൂണീക് കഥയാണ് നസ്ലെന്റെ ചിത്രത്തിന്റെ പ്രമേയം. ഹാക്കിംഗാണ് പ്രധാന കഥാ തന്തു.



