KND-LOGO (1)

ഗുജറാത്തിൽ തിരക്കേറിയ ഹൈവേയിലൂടെ പോകുന്ന സിംഹം; വീഡിയോ വൈറൽ

കേരളത്തില്‍ മാത്രമല്ല, ലോകമെങ്ങും മനുഷ്യ – മൃഗ സംഘര്‍ഷങ്ങൾ അതിന്‍റെ പാരമ്യത്തിലാണ്. അടുത്തിടെ ഗുജറാത്തിലെ ഭാവ്നഗർ – സോമനാഥ് ഹൈവേയില്‍ നിന്നുള്ള കാഴ്ച ആരുടെയും നെഞ്ചുലയ്ക്കും. റോഡിലൂടെ വാഹനങ്ങൾ കടന്ന് പോകുന്നതിനിടെ അപ്രതീക്ഷിതമായെത്തിയ ഒരു സിംഹം യാതൊരു കൂസലോ ഭയമോ ഇല്ലാതെ വാഹനങ്ങൾക്കിടയിലൂടെ റോഡ് മുറിച്ച് കടക്കുന്നതായിരുന്നു വീഡിയോയില്‍ ഉണ്ടായിരുന്നത്. കാട്ടിലെ രാജന്‍റെ വരവ് കണ്ട് വാഹനങ്ങളിലെ ഡ്രൈവര്‍മാര്‍ വാഹനം നിര്‍ത്തി സിംഹം കടന്ന് പോകുന്നത് വരെ കാത്തിരിക്കുന്നതും വീഡിയോയില്‍ കാണാം. സിംഹം റോഡിലിറങ്ങിയതോടെ വാഹന ഗതാഗതം ഏതാണ്ട് 15 മിനിറ്റോളം തടസപ്പെട്ടെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു. ഗുജറാത്തിലെ അമ്രേലി ജില്ലയില്‍ നിന്നാണ് വീഡിയോ പകര്‍ത്തിയത്. വീഡിയോയില്‍ സിംഹം വളരെ ശാന്തനായാണ് നടക്കുന്നത്. ഇടയ്ക്ക് ചെറിയ രീതിയില്‍ അത് അലറുന്നതും കാണാം. വാഹനങ്ങൾ കടന്ന് പോകുന്ന ആദ്യത്തെ റോഡ് കടന്ന് രണ്ടാമത്തെ പാതയിലേക്ക് കയറിയ സിംഹം പതുക്കെ സമീപത്തെ ആളൊഴിഞ്ഞ ക്ഷേത്രത്തിനടുത്തേക്ക് നടന്ന് പോകുന്നതും വീഡിയോയില്‍ കാണാം.

Share this post :

Facebook
Twitter
LinkedIn
Pinterest

Create a new perspective on life

Your Ads Here (365 x 270 area)
Latest News
Categories

Subscribe our newsletter

Purus ut praesent facilisi dictumst sollicitudin cubilia ridiculus.