ബാങ്ക് ഓഫ് മഹാരാഷ്ട്രയുടെ വടകര ശാഖയിൽ നിന്ന് സ്വർണവുമായി മുങ്ങിയെന്ന് സംശയിക്കുന്ന മുൻ മാനേജർ പിടിയിൽ. ഇയാളെ കസ്റ്റഡിയിലെടുക്കാൻ കേരള പോലീസ് പുറപ്പെട്ടു.
തട്ടിപ്പിന് ശേഷം ഒളിവിൽപ്പോയ മാധ ജയകുമാറിനെ കർണാടക-തെലങ്കാന അതിർത്തിയിൽ നിന്ന് കർണാടക പോലീസ് അറസ്റ്റ് ചെയ്തു. സിം കാർഡ് എടുക്കാൻ കടയിലെത്തിയ കടയുടമ സംശയം തോന്നി പോലീസിൽ ഏൽപ്പിക്കുകയായിരുന്നു. പ്രതിക്കെതിരെ പോലീസും പരാതി നൽകിയിരുന്നു. ബാങ്ക് ഓഫ് മഹാരാഷ്ട്രയുടെ വടകര ശാഖയിൽ നിന്ന് 17 കോടി വിലമതിക്കുന്ന 26 കിലോ സ്വർണത്തിന് പകരം മുക്കുപണ്ടം വെച്ച് മുൻ മാനേജർ ആയിരുന്ന മധ ജയകുമാർ മുങ്ങി എന്നായിരുന്നു പരാതി.



