KND-LOGO (1)

ഇംഗ്ലീഷിനോ ഹിന്ദിക്കോ എതിരല്ല. എന്നാല്‍ ഹിന്ദിയെ എതിര്‍ക്കുകയും അതിനെ പ്രചാരണായുധമാക്കി മാറ്റുകയും ചെയ്യുന്നത് രാജ്യത്തിന് നല്ലതല്ല

ചെന്നൈ: ആധുനിക കാലത്ത് കുറഞ്ഞത് മൂന്ന് ഭാഷകളെങ്കിലും പഠിക്കേണ്ടത് അനിവാര്യമാണെന്ന് ആര്‍എസ്എസ് ജോയിന്റ് ജനറല്‍ സെക്രട്ടറി മുകുന്ദ സിആര്‍. ഇംഗ്ലീഷിനോ ഹിന്ദിക്കോ എതിരല്ല. എന്നാല്‍ ഹിന്ദിയെ എതിര്‍ക്കുകയും അതിനെ പ്രചാരണായുധമാക്കി മാറ്റുകയും ചെയ്യുന്നത് രാജ്യത്തിന് നല്ലതല്ലെന്നും അദ്ദേഹം പറഞ്ഞു. ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന്റെ തിങ്ക് എഡ്യൂ കോണ്‍ക്ലേവില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹംആരും ഹിന്ദി പഠിക്കാന്‍ നിര്‍ബന്ധിതരാകേണ്ടതില്ലെങ്കിലും മൂന്ന് ഭാഷകള്‍ അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. ഒരു പ്രാദേശിക ഭാഷ, കരിയര്‍ ലാംഗ്വേജ്, മാതൃഭാഷ എന്നിവ അറിഞ്ഞിരിക്കണം. ഭാഷാ അടിസ്ഥാനത്തില്‍ സംസ്ഥാനങ്ങളെ വിഭജിച്ചത് ഗുണം ചെയ്തിട്ടുണ്ടോയെന്നത് ഇപ്പോഴും ചര്‍ച്ചാ വിഷയമാണ്. തെലുങ്ക് സംസാരിക്കുന്ന ആളുകള്‍ രണ്ട് വ്യത്യസ്ത സംസ്ഥാനങ്ങളിലായി പിരിഞ്ഞു. അതേസമയം ഹിന്ദി സംസാരിക്കുന്ന സംസ്ഥാനങ്ങളുണ്ട്. ഓരോ ഭാഷയ്ക്കും മതത്തിനും ആരാധനയ്ക്കും അതിന്റേതായ ഇടമുണ്ട്. ഓരോ വ്യക്തിയും മറ്റുള്ളവരുടെ ഇടത്തേയും ബഹുമാനിക്കേണ്ടതുണ്ട്, അദ്ദേഹം പറഞ്ഞു.

Share this post :

Facebook
Twitter
LinkedIn
Pinterest

Create a new perspective on life

Your Ads Here (365 x 270 area)
Latest News
Categories

Subscribe our newsletter

Purus ut praesent facilisi dictumst sollicitudin cubilia ridiculus.