ന്യൂഡൽഹി: നീറ്റ്-യുജി ചോദ്യപേപ്പർ ചോർച്ചക്കെതിരായ ജന്തർ മന്തർ പ്രതിഷേധത്തിൽ പങ്കെടുക്കാൻ ആളുകളിൽ നിന്ന് ആധാർ കാർഡ് ആവശ്യപ്പെടുന്നതിനെതിരെ കോക്രോച്ച് ജനതാ പാർട്ടി സ്ഥാപകൻ അഭിജീത് ദിപ്കെ രംഗത്തെത്തി. പ്രതിഷേധക്കാരെ തടയാനാണ് പോലീസ് ആധാർ കാർഡ് ഒരു മറയായി ഉപയോഗിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് തുടരുന്ന സമരം മൂന്നാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. പ്രതിഷേധത്തിനിടെ ജീവൻ നഷ്ടപ്പെട്ട വിദ്യാർത്ഥികളുടെ സ്മരണയ്ക്കായി മെഴുകുതിരി പ്രദക്ഷിണവും സംഘടിപ്പിക്കുമെന്ന് സിജെപി അറിയിച്ചു.



