KND-LOGO (1)

ഭൂമിയിലെ ഏറ്റവും മികച്ച എ.ഐ’; ഗ്രോക് 3 പുറത്തിറക്കി ഇലോൺ മസ്ക്

ന്യൂയോർക്ക്: ടെക് ബില്യണയർ ഇലോൺ മസ്കിന്റെ ഉടമസ്ഥതയിലുള്ള ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് (എഐ) കമ്പനിയായ എക്സ്എ.ഐ എ.ഐ ചാറ്റ്ബോട്ടായ ‘ഗ്രോക് 3’ പുറത്തിറക്കി. ‘ഭൂമിയിലെ ഏറ്റവും മികച്ച എ.ഐ’ എന്നാണ് ഗ്രോക് 3യെ കുറിച്ച് മസ്ക് പറയുന്നത്. നിലവിലുള്ള എ.ഐ മോഡലുകളെ അതിശയിപ്പിക്കുന്നതാണ് ഗ്രോക് 3 എന്ന് മസ്ക് അവകാശപ്പെട്ടു.‌ആദ്യഘട്ടത്തിൽ മസ്കിന്റെ ഉടമസ്ഥതയിലുള്ള സമൂഹമാധ്യമ പ്ലാറ്റ്‌ഫോമായ എക്സ് ഉപയോക്താക്കൾക്ക് ഗ്രോക് 3യുടെ സേവനം ലഭ്യമാണ്. പല പോസ്റ്റുകൾക്കും വലതുവശത്തായി ഗ്രോക് എ.ഐ ഐക്കൺ കൊടുത്തിട്ടുണ്ട്. ഇതിൽ ക്ലിക്ക് ചെയ്താൽ ആ പോസ്റ്റിനെക്കുറിച്ച് ഗ്രോക് എ.ഐയുടെ വിശദീകരണം വായിക്കാനാകും. എക്സിലെ പ്രീമിയം വരിക്കാർക്കാണ് ഗ്രോക് 3ന്റെ മെച്ചപ്പെട്ട സേവനം ലഭ്യമാകുക.

Share this post :

Facebook
Twitter
LinkedIn
Pinterest

Create a new perspective on life

Your Ads Here (365 x 270 area)
Latest News
Categories

Subscribe our newsletter

Purus ut praesent facilisi dictumst sollicitudin cubilia ridiculus.