വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഹസീനയെ വിട്ട് തരണമെന്ന് ഇതിനോടകം പലതവണ ബംഗ്ലദേശ് ഇന്ത്യയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇരുരാജ്യങ്ങളും തമ്മില്‍ നിലവിലുള്ള കരാര്‍ പ്രകാരം ഹസീനയെ ഇന്ത്യ ബംഗ്ലദേശിന് കൈമാറേണ്ടതുണ്ട്. എന്നാല്‍ രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള കേസുകള്‍ക്ക് ഇതില്‍ ഒഴിവുണ്ട്. സദുദ്ദേശത്തോടെ അല്ലാത്ത കേസുകളില്‍ കൈമാറ്റ അപേക്ഷ നിരസിക്കാമെന്ന വ്യവസ്ഥ മുന്‍നിര്‍ത്തി ഹസീനയെ ഇന്ത്യ കൈമാറില്ലെന്ന നിലപാടാണ് സ്വീകരിച്ചത്. ബംഗ്ലദേശ് ജനതയുടെ താല്പര്യവും സമാധാനവും കണക്കിലെടുത്തുള്ള നടപടി മാത്രമേ ഇന്ത്യ സ്വീകരിക്കുകയുള്ളൂവെന്നും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കിയിരുന്നു
അതേസമയം, ഷെയ്ഖ് ഹസീനയുടെ വാര്‍ത്താസമ്മേളനത്തില്‍ ഇന്ത്യയെ അതൃപ്തി അറിയിച്ച് ബംഗ്ലദേശും രംഗത്തെത്തി. വാര്‍ത്താസമ്മേളനത്തിന് അനുമതി നല്കിയ നടപടി ഇന്ത്യ ബംഗ്ലദേശ് ബന്ധത്തെ ബാധിക്കുമെന്ന് ബംഗ്ലദേശ് വിദേശകാര്യ മന്ത്രാലയം പറഞ്ഞു. അനുമതി നല്‍കരുതെന്ന് ഇന്ത്യയോട് ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിരുന്നുവെന്നും ബംഗ്ലദേശ് വ്യക്തമാക്കിയതായാണ് റിപ്പോര്‍ട്ടുകള്‍.
ഹസീനയുടെ മകനും ഉപദേശകനുമായ സജീബ് വസേബ് ജോയ്, ബംഗ്ലദേശ് “മറ്റൊരു പാക്കിസ്ഥാനായി” മാറുകയാണെന്ന് ആരോപിച്ച് ഇന്ത്യ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നൽകി. മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല ഭരണകൂടം രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയെ ദുർബലമാക്കിയെന്നും അദ്ദേഹം വിമർശിച്ചു. ഇതിനിടെ ഹസീനയുടെ വാർത്താസമ്മേളനത്തിന് അനുമതി നൽകിയതിൽ ഇന്ത്യയോട് അതൃപ്തി രേഖപ്പെടുത്തി ബംഗ്ലദേശ് രംഗത്തെത്തി. ഈ നടപടി ഉഭയകക്ഷി ബന്ധങ്ങളെ ബാധിക്കാമെന്ന് ബംഗ്ലദേശ് വിദേശകാര്യ മന്ത്രാലയം മുന്നറിയിപ്പ് നൽകിയതായാണ് റിപ്പോർട്ടുകൾ.ഷെയ്ഖ് ഹസീനയെ ബംഗ്ലദേശിലേക്ക് കൈമാറണമെന്ന ആവശ്യം ഡാക്ക പലതവണ ഇന്ത്യയോട് ഉന്നയിച്ചിട്ടുണ്ടെങ്കിലും, രാഷ്ട്രീയ പ്രേരിത കേസുകളിൽ കൈമാറ്റം നിർബന്ധമല്ലെന്ന വ്യവസ്ഥ ചൂണ്ടിക്കാട്ടി ഇന്ത്യ ഇതുവരെ അനുകൂല നിലപാട് സ്വീകരിച്ചിട്ടില്ല. ബംഗ്ലദേശിലെ ജനങ്ങളുടെ താൽപര്യവും പ്രാദേശിക സ്ഥിരതയും പരിഗണിച്ചായിരിക്കും തുടർനടപടികളെന്ന് ഇന്ത്യ നേരത്തെ വ്യക്തമാക്കിയിരുന്നു.



