KND-LOGO (1)

ധനമന്ത്രിയ്ക്കൊപ്പം ബജറ്റിനു പിന്നിൽ പ്രവർത്തിച്ചവർ :നിർമല സീതാരാമൻ

ദില്ലി: 2025- 2026 വര്‍ഷത്തെ കേന്ദ്ര ബജറ്റ് അവതരണത്തിന് ഇനി നിമിഷങ്ങള്‍ മാത്രമാണ് ബാക്കി. ധനമന്ത്രി നിർമ്മല സീതാരാമൻ തൻ്റെ തുടർച്ചയായ എട്ടാം ബജറ്റ് അവതരിപ്പിക്കാനൊരുങ്ങുകയാണ്. കേന്ദ്ബജറ്റ് തയ്യാറാക്കുന്നത് മാസങ്ങളുടെ ശ്രമഫലമായാണ്. ധനമന്ത്രി നിര്‍മലാ സീതാരാമനൊപ്പം ഈ പ്രക്രിയയില്‍ പങ്കാളികളാകുന്നത് രാജ്യത്തെ തന്നെ പ്രമുഖരായ സാമ്പത്തിക വിദഗ്ദരാണ്. ഇത്തവണത്തെ ബജറ്റ് നയത്തില്‍ നിര്‍മലാ സീതാരാമനോടൊപ്പം പ്രവര്‍ത്തിച്ച പ്രമുഖരെ പരിചയപ്പെടാം.

ഐഐഎം, അഹമ്മദാബാദിലെ പൂർവവിദ്യാർത്ഥിയായ വി അനന്ത നാഗേശ്വരൻ ഇന്ത്യാ ഗവൺമെൻ്റിൻ്റെ നിലവിലെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവാണ്. ബജറ്റിന്റെ മാക്രോ ഇക്കണോമിക് പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നതില്‍ ഉത്തരവാദിത്വമുള്ള ഉദ്യാഗസ്ഥന്‍ കൂടിയാണ് ഇദ്ദേഹം. ബജറ്റ് അവതരണത്തിന് മുന്നോടിയായുള്ള സാമ്പത്തിക സർവേയുടെ കരട് രൂപീകരണത്തിനും അദ്ദേഹം നേതൃത്വം നൽകുന്നു. ഈ സാമ്പത്തിക വർഷത്തോടെ അദ്ദേഹത്തിൻ്റെ കാലാവധി അവസാനിക്കും.

ഐഐടി കാൺപൂറിലെ പൂർവ്വ വിദ്യാർത്ഥിയായ മനോജ് ഗോവിൽ എക്സ്പെന്റിച്ചര്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ചു വരുന്നു. പുതിയ സ്കീമുകളുടെ അംഗീകാരം, ചെലവ് മാർഗനിർദ്ദേശങ്ങൾ, സംസ്ഥാനങ്ങളിലേക്കുള്ള വിഭവ കൈമാറ്റം എന്നിവയ്ക്ക് മേൽനോട്ടം വഹിക്കുന്നു. മധ്യപ്രദേശ് ആണ് മനോജ് ഗോവിലിന്റെ സ്വദേശം.1991-ബാച്ച് ഐഎഎസ് ഓഫീസറായ ഇദ്ദേഹം 2024 ഓഗസ്റ്റിലാണ് പദവിയിലെത്തുന്നത്. കോർപ്പറേറ്റ് കാര്യ മന്ത്രാലയത്തിലായിരുന്നു മുന്‍പ് പ്രവര്‍ത്തിച്ചിരുന്നത്.

2025 ജനുവരിയിലാണ് ഒഡീഷ കേഡർ ഐഎഎസ് ഓഫീസറായ തുഹിൻ കാന്ത പാണ്ഡെ റവന്യൂ സെക്രട്ടറിയായി ചുമതലയേറ്റത്. നികുതി സമ്പ്രദായം ലളിതമാക്കുക, വരുമാനം ഉയര്‍ത്തുക എന്നിങ്ങനെയുളള മേഖലകളില്‍ ആണ് തുഹിൻ കാന്ത പാണ്ഡെ മുഖ്യമായും ശ്രദ്ധ പതിപ്പിച്ചിരിക്കുന്നത്. പബ്ലിക് അസറ്റ് മാനേജ്‌മെൻ്റിലെ വൈദഗ്ധ്യമാണ് ഇദ്ദേഹത്തെ ഈ ചുമതലയിലേക്ക് എത്തിച്ചത്. 1993 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനായ എം നാഗരാജു ത്രിപുരക്കാരനാണ്. മതിയായ ക്രെഡിറ്റ് ഫ്ലോ, ഫിൻടെക് നിയന്ത്രണങ്ങൾ, ഇൻഷുറൻസ് കവറേജ് വിപുലീകരിക്കൽ എന്നിവയിലാണ് പ്രവർത്തിക്കുന്നത്. വിവിധ സർക്കാർ വകുപ്പുകളിലെ നേരത്തെ പ്രവര്‍ത്തിച്ചിട്ടുള്ള അദ്ദേഹത്തിൻ്റെ വിപുലമായ അനുഭവസമ്പത്ത് ഇന്ത്യയുടെ സാമ്പത്തിക സേവന മേഖലയ്ക്ക് കൂടുതൽ ഉപകാരപ്രദമാകും എന്നാണ് പ്രതീക്ഷിയ്ക്കുന്നത്.

Share this post :

Facebook
Twitter
LinkedIn
Pinterest

Create a new perspective on life

Your Ads Here (365 x 270 area)
Latest News
Categories

Subscribe our newsletter

Purus ut praesent facilisi dictumst sollicitudin cubilia ridiculus.