KND-LOGO (1)

അർബുദ ചികിത്സയുമായി ബന്ധപ്പെട്ട ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയശേഷം നാട്ടിൽ തിരിച്ചെത്തി കന്നഡ സൂപ്പർതാരം ശിവ രാജ്കുമാർ.

ബെം​ഗളൂരു: അർബുദ ചികിത്സയുമായി ബന്ധപ്പെട്ട ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയശേഷം നാട്ടിൽ തിരിച്ചെത്തി കന്നഡ സൂപ്പർതാരം ശിവ രാജ്കുമാർ. സഹപ്രവർത്തകരും നൂറുകണക്കിന് ആരാധകരും ചേർന്നാണ് അദ്ദേഹത്തെ വീട്ടിലേക്ക് സ്വീകരിച്ചത്. മുഖ്യമന്ത്രി സിദ്ധരാമയ്യ ശിവ രാജ്കുമാറിനെ വീട്ടിലെത്തി സന്ദർശിച്ചു. താരത്തിന്റെ സുഖവിവരങ്ങൾ മുഖ്യമന്ത്രി തിരക്കി.ഇക്കഴിഞ്ഞ ഡിസംബർ 24-ന് അമേരിക്കയിലെ മിയാമി കാൻസർ ഇൻസ്റ്റിറ്റ്യൂട്ടിലായിരുന്നു മൂത്രാശയ അർബുദത്തിനുള്ള ശസ്ത്രക്രിയ. താൻ തിരിച്ചുവരുമെന്ന് പുതുവത്സരദിന സന്ദേശത്തിൽ താരം പറഞ്ഞിരുന്നു. വീട്ടിൽ തിരിച്ചെത്തിയ ശേഷം മാധ്യമങ്ങളോടും അദ്ദേഹം പ്രതികരിച്ചു. വെല്ലുവിളികൾ നിറഞ്ഞ ജീവിതഘട്ടത്തേയും അതിനെ മറികടന്നതിനേക്കുറിച്ചും അദ്ദേഹം വാർത്താ സമ്മേളനത്തിൽ സംസാരിച്ചു.കുറച്ച് പേടിയുണ്ടായിരുന്നു. എന്നാൽ പ്രതിസന്ധിഘട്ടത്തെ സധൈര്യം മറികടക്കാൻ സഹായിച്ചത് ആരാധകരും അഭ്യുദയകാംക്ഷികളും നൽകിയ ശക്തിയാണ്. അഭിനയത്തിലേക്ക് തിരിച്ചുവരാനും ആസ്വാദകരെ കൂടുതൽ രസിപ്പിക്കാനുമാണ് ഇനിയുള്ള ശ്രമം. ആറുമണിക്കൂർ നീണ്ട ശസ്ത്രക്രിയയായിരുന്നു. തൊട്ടടുത്ത ദിവസം മുതൽ നടക്കാൻ തുടങ്ങി. എവിടെ നിന്നാണ് ആ ഊർജം കിട്ടിയതെന്നറിയില്ല.” താരം പറഞ്ഞു.

Share this post :

Facebook
Twitter
LinkedIn
Pinterest

Create a new perspective on life

Your Ads Here (365 x 270 area)
Latest News
Categories

Subscribe our newsletter

Purus ut praesent facilisi dictumst sollicitudin cubilia ridiculus.