ഇന്ത്യൻ സിനിമയെ ഞെട്ടിച്ച വമ്പൻ വിജയമായിരുന്നു ധുരന്ധര്‍. ഇന്ത്യൻ ബോക്സ് ഓഫീസിൽ മാത്രം 1000 കോടിക്ക് മുകളിൽ നേടിയ ചിത്രം ആഗോളതലത്തിൽ 1400 കോടിക്ക് മുകളിൽ കളക്ഷൻ നേടി. ഈ വിജയത്തിന് പിന്നാലെ വെറും മൂന്ന് മാസത്തിനുള്ളിൽ രണ്ടാം ഭാഗമായ ധുരന്ധര്‍ 2 എത്തുന്നതാണ് ഏറ്റവും വലിയ പ്രത്യേകത.ആദ്യ ഭാഗത്തിന്റെ വിജയത്തെ തുടർന്ന് താരങ്ങളുടെ പ്രതിഫലം ഗണ്യമായി ഉയരുമെന്നാണ് സാധാരണ പ്രതീക്ഷ. എന്നാൽ ഇവിടെ കൗതുകകരമായ കാര്യം, ആദ്യ ചിത്രത്തിൽ വാങ്ങിയ അതേ പ്രതിഫലമാണ് രണ്ടാം ഭാഗത്തിനും പല താരങ്ങളും സ്വീകരിച്ചതെന്നാണ് റിപ്പോർട്ടുകൾ. നായകനായ രണ്‍വീര്‍ സിംഗ് ആദ്യ ഭാഗത്തുപോലെ തന്നെ 50 കോടി രൂപയാണ് ഈ ഭാഗത്തിനും ലഭിക്കുന്നത്. ഇതോടെ, രണ്ട് ചിത്രങ്ങളടങ്ങിയ ഫ്രാഞ്ചൈസിക്കായി നേരത്തേ തന്നെ ഒരുമിച്ച് കരാർ ഒപ്പിട്ടിരിക്കാമെന്നാണ് സൂചന.മറ്റു താരങ്ങളുടെ പ്രതിഫലവും ശ്രദ്ധേയമാണ്. അക്ഷയ് ഖന്നയ്ക്ക് 2.5 കോടി ലഭിക്കുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നുവെങ്കിലും, അദ്ദേഹത്തിന്റെ കഥാപാത്രമായ രഹ്മാൻ ഡകായിറ്റ് രണ്ടാം ഭാഗത്തിൽ സ്ക്രീനിൽ ജീവിച്ചെത്തുന്നില്ലെന്നതിനാൽ ഇത് സംശയാസ്പദമാണ്. പ്രതിനായകനായി എത്തുന്ന അര്‍ജുന്‍ രാംപാല്‍ ഒരു കോടി രൂപയാണ് പ്രതിഫലം നേടുന്നത്.ഇതുകൂടാതെ, സഞ്ജയ് ദത്ത് 10 കോടി രൂപയും, ആര്‍ മാധവന്‍ 9 കോടി രൂപയും, നായികയായ സാറ അര്‍ജുന്‍ 1 കോടി രൂപയും പ്രതിഫലമായി വാങ്ങുന്നു.സാധാരണയായി വമ്പൻ ഹിറ്റ് ചിത്രങ്ങളുടെ സീക്വലുകൾ വർഷങ്ങൾക്കു ശേഷമാണ് എത്താറ്. എന്നാൽ വെറും മൂന്ന് മാസത്തിനുള്ളിൽ തന്നെ രണ്ടാം ഭാഗം എത്തുന്നതും, പ്രതിഫലത്തിൽ മാറ്റമില്ലാത്തതും, ഈ ഫ്രാഞ്ചൈസിയെ കൂടുതൽ വ്യത്യസ്തമാക്കുന്ന ഘടകങ്ങളാണ്.



