പെൻസിൽവാനിയ: പക്ഷിപ്പനി പടരുന്നതിനിടെ കുതിച്ചുയർന്ന് മുട്ടവില. കടയിലേക്ക് മുട്ടയുമായി പോയ ട്രെക്ക് കൊള്ളയടിച്ചു. കാണാതായത് 1 ലക്ഷം മുട്ടകൾ. അമേരിക്കയിലെ പെൻസിൽവാനിയ സംസ്ഥാനത്താണ് സംഭവം. 40000 ഡോളർ( ഏകദേശം 3,492,495 രൂപ) വില വരുന്ന മുട്ടകളാണ് മോഷണം പോയത്. ഗ്രീൻ കാസ്റ്റിലിലുള്ള പീറ്റെ ആൻഡ് ജെറി ഓർഗാനിക്സ് എന്ന ഗ്രോസറി കടയിലേക്ക് മുട്ടകൾ കൊണ്ടുപോയ ട്രെക്കാണ് കൊള്ളയടിക്കപ്പെട്ടത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 65 ശതമാനമാണ് മുട്ടവില കൂടിയത്. ഇനിയും 20 ശതമാനത്തോളം വില കൂടുമെന്നിരിക്കെയാണ് മുട്ട മോഷണം. ചൊവ്വാഴ്ച ഓരോ മുട്ടയ്ക്കും അര ഡോളർ സർചാർജ്ജും ചുമത്തിയിരുന്നു



