ലഖ്നൗ: ഉത്തർപ്രദേശിന്റെ വികസന നേട്ടങ്ങൾ ആഘോഷിക്കാൻ സംഘടിപ്പിച്ച `ഉത്തർ പ്രദേശ് ദിവസ്’ സമാപിച്ചു. ലക്ഷ്യം ലക്ഷം കോടി ഡോളർ സമ്പദ് വ്യവസ്ഥ, പൂജ്യം ദാരിദ്ര്യം: `ഉത്തർ പ്രദേശ് ദിവസ്’ സമാപിച്ചുജനുവരി 24 മുതൽ 26 വരെയായിരുന്നു ആഘോഷ പരിപാടി. ഉപരാഷ്ട്രപതി ജഗദീപ് ധൻകറാണ് പരിപാടി ഉദ്ഘാടനം ചെയ്തത്. ചടങ്ങിൽ ഗവർണർ ആനന്ദിബെൻ പട്ടേലും മുഖ്യമന്ത്രി യോഗി ആദിത്യനാഥും പങ്കെടുത്തു. സംസ്ഥാനത്തിന്റെ സമൃദ്ധിയും അഭിമാനവുമാണ് ഈ ദിവസങ്ങളിൽ ആഘോഷിക്കപ്പെടുന്നതെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. മുഖ്യമന്ത്രി യുവ ഉദ്യം വികാസ് അഭിയാൻ (എം യുവ) ഇ-പോർട്ടൽ ഉദ്ഘാടനം ചെയ്തു. 25,000 യുവസംരംഭകർക്ക് വായ്പകളും അനുമതി പത്രങ്ങളും വിതരണവും ചെയ്തു. ആറ് വിശിഷ്ട വ്യക്തികൾക്ക് ഉത്തർപ്രദേശ് ഗൗരവ് സമ്മാൻ പുരസ്കാരവും നൽകി.
