മുംബൈ: പ്രധാനമന്ത്രി ഈയിടെയാണ് മഹാരാഷ്ട്രയില്‍ ഹരേകൃഷ്ണ പ്രസ്ഥാനത്തിന്റെ ഇസ്കോണ്‍ ക്ഷേത്രം ഉദ്ഘാടനം ചെയ്തത്. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ രണ്ടാമത്തെ ഇസ്കോണ്‍ ക്ഷേത്രമാണ് ഇത്. ഒന്നും ഒളിച്ചുവെയ്ക്കാന് ഇഷ്ടപ്പെടാത്ത നേതാവാണ് പ്രധാനമന്ത്രി മോദി.കൈക്കോട്ടിനെ കൈക്കോട്ട് എന്ന് വിളിക്കാന്‍ ഇഷ്ടപ്പെടുന്ന നേതാവ്. ഇസ്കോൺ ക്ഷേത്രത്തിനെതിരെ ശക്തമായ നീക്കമാണ് ബംഗ്ലാദേശിലെ ഇടക്കാല സര്‍ക്കാര്‍ നടത്തുന്നത്. ജമാ അത്തെ ഇസ്ലാമിയുടെ നേതൃത്വത്തിലുള്ള മതമൗലികവാദികള്‍ ബംഗ്ലാദേശിലെ ഇസ്കോണ്‍ ക്ഷേത്രങ്ങള്‍ തീയിട്ടു.
