KND-LOGO (1)

മണിക്കൂറില്‍ 450 കിലോമീറ്റര്‍ വേഗം; ലോകത്തെ ഏറ്റവും വേഗമേറിയ ബുള്ളറ്റ് ട്രെയിന്‍ അവതരിപ്പിച്ച് ചൈന

ബെയ്ജിങ്: ലോകത്തെ ഏറ്റവും വേഗമേറിയ ബുള്ളറ്റ് ട്രെയിൻ പുറത്തിറക്കി ചൈന. മണിക്കൂറിൽ 450 കിലോമീറ്റർ വേഗത്തിൽ സഞ്ചരിക്കാനാവുന്ന CR450 പ്രോട്ടോടൈപ്പ് മോഡലാണ് പുറത്തിറക്കിയത്. നേരത്തേയിറക്കിയ CR400 മോഡലായിരുന്നു ഇതുവരെ ഏറ്റവും വേഗമേറിയ ബുള്റ്റ് ട്രെയിൻ. മണിക്കൂറിൽ 350 കിലോമീറ്ററായിരുന്നു ഇതിന്റെ വേഗപരിധി.CR450 ഞായറാഴ്ചയാണ് പുറത്തിറക്കിയത്. പരിശോധനയോട്ടത്തിൽ മണിക്കൂറിൽ 450 കിലോമീറ്റർ വേഗത്തിൽ സഞ്ചരിക്കാനായെന്ന് അധികൃതർ അറിയിച്ചു. പുതിയ മോഡൽ യാത്രാസമയം കുറയ്ക്കാനും കണക്റ്റിവിറ്റി മെച്ചപ്പെടുത്താനും കൂടുതൽ സൗകര്യപ്രദവും കാര്യക്ഷമവുമായ യാത്രാനുഭവം പ്രദാനം ചെയ്യുമെന്ന് ചൈന റെയിൽവേ അറിയിച്ചു. ചൈന ഹൈസ്പീഡ് ബുള്ളറ്റ് ട്രെയിനുകൾ കൂടുതലായി ഇറക്കുന്നുണ്ടെങ്കിലും ബെയ്ജിങ്-ഷാങ്ഹായ് ട്രെയിൻ സർവീസ് മാത്രമാണ് ലാഭകരമായി ഓടുന്നത്. മറ്റു നെറ്റ്വർക്കുകൾ ഇതുവരെ ലാഭകരമായിട്ടില്ല.ലാഭകരമായി കണക്കാക്കാനാവില്ലെങ്കിലും ഹൈസ്പീഡ് റെയിൽ നെറ്റ്വർക്ക് വിപുലീകരണം രാജ്യത്തിന്റെ സാമ്പത്തിക-സാമൂഹിക വികസനത്തിൽ നിർണായകമായ പങ്കുവഹിച്ചിട്ടുണ്ടെന്നും യാത്രാ സമയം കുറയ്ക്കുകയും ചെയ്തിട്ടുണ്ടെന്ന് ചൈന വ്യക്തമാക്കുന്നു. കൂടാതെ റെയിൽവേ റൂട്ടുകളിൽ വ്യവസായിക വികസനം വർധിപ്പിക്കാനും ഇതുവഴി കഴിഞ്ഞു.

Share this post :

Facebook
Twitter
LinkedIn
Pinterest

Create a new perspective on life

Your Ads Here (365 x 270 area)
Latest News
Categories

Subscribe our newsletter

Purus ut praesent facilisi dictumst sollicitudin cubilia ridiculus.