KND-LOGO (1)

സോളാറിലേക്ക് മാറാന്‍ ഇനി വളരെ എളുപ്പം;

കൊച്ചി: സൗരോര്‍ജ്ജ വൈദ്യുത സംവിധാനങ്ങള്‍ സ്ഥാപിക്കുന്നതിന് ചെറുകിട സംരംഭങ്ങള്‍ക്ക് സാമ്പത്തിക പിന്തുണ നല്‍കാന്‍ ഹരിത മേഖലയില്‍ മാത്രമായി പ്രവര്‍ത്തിക്കുന്ന എന്‍.ബി.എഫ്.സിയായ ഇകോഫൈയുമായി ഫെഡറല്‍ ബാങ്ക് സഹകരിക്കുന്നു. സൗരോര്‍ജ്ജ വൈദ്യുത സംവിധാനങ്ങള്‍ ഏര്‍പ്പെടുത്താന്‍ ആഗ്രഹിക്കുന്ന എംഎസ്എംഇ സംരംഭങ്ങള്‍ക്കു വേണ്ടി പ്രത്യേകം രൂപകല്‍പ്പന ആദ്യത്തെ സമഗ്ര സഹകരണ വായ്പാ പദ്ധതിയാണിത്.3600 കിലോവാട്ട് പുരപ്പുറ സൗരോര്‍ജ്ജ സംവിധാനങ്ങള്‍ ഓരോ വര്‍ഷവും സ്ഥാപിക്കാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഓരോ വര്‍ഷവും 2500 ടണ്ണിലേറെ കാര്‍ബണ്‍ പുറന്തള്ളഅ ഒഴിവാക്കാനും സുസ്ഥിര വികസനം പ്രോത്സാഹിപ്പിക്കാനും ഇതിലൂടെ സാധിക്കും. ചെറുകിട, ഇടത്തരം, സൂക്ഷ്മ സംരംഭങ്ങളുടെ വൈദ്യുതി ഉപയോഗത്തിന്റെ ഗണ്യമായ പങ്കും പകല്‍ സമയങ്ങളിലാണെന്നതും ഈ നീക്കത്തിന്റെ പ്രസക്തി വര്‍ദ്ധിപ്പിക്കുന്നു.സുസ്ഥിര ബിസിനസ് രീതികള്‍ പ്രോത്സാഹിപ്പിക്കാനുള്ള പ്രതിബദ്ധതയാണ് ഇകോഫൈയുമായുള്ള സഹകരണത്തിലൂടെ ഉയര്‍ത്തിക്കാട്ടുന്നതെന്ന് ഫെഡറല്‍ ബാങ്ക് എക്സിക്യുട്ടീവ് ഡയറക്ടര്‍ ശാലിനി വാര്യര്‍ പറഞ്ഞു. വാണിജ്യ സ്ഥാപനങ്ങള്‍ക്ക് താങ്ങാനാവുന്ന വിധത്തില്‍ സൗരോര്‍ജ്ജ സംവിധാനങ്ങള്‍ക്കായി സാമ്പത്തിക സഹായം നല്‍കുന്നതിലൂടെ വൈദ്യുത ചെലവു കുറക്കാനും ഇന്ത്യയുടെ കാലാവസ്ഥാ ലക്ഷ്യങ്ങള്‍ നിറവേറ്റാനും സാധിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

Share this post :

Facebook
Twitter
LinkedIn
Pinterest

Create a new perspective on life

Your Ads Here (365 x 270 area)
Latest News
Categories

Subscribe our newsletter

Purus ut praesent facilisi dictumst sollicitudin cubilia ridiculus.