ന്യൂഡൽഹി: ബ്രിക്സ് ഉച്ചകോടിക്കിടെ ഇറാൻ പ്രസിഡന്റ് മസൂദ് പെഷസ്കിയാനും യുഎഇ രാജകുമാരൻ ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സെയ്ദ് അൽ നഹ്യാനും തമ്മിൽ നടന്ന കൂടിക്കാഴ്ചയെ അഭിനന്ദിച്ച് ഐക്യരാഷ്ട്രസഭ. പശ്ചിമേഷ്യൻ സംഘർഷത്തിൽ വ്യത്യസ്ത പക്ഷങ്ങളിലുള്ള ഇറാനും യുഎഇയും തമ്മിലുള്ള ചർച്ച നിർണായകമാണെന്ന് യുഎൻ സെക്രട്ടറി ജനറലിന്റെ വക്താവ് സ്റ്റെഫാനെ ഡുജാറിക് പറഞ്ഞു. സംഘർഷത്തിൽ ഉൾപ്പെട്ട രാജ്യങ്ങൾക്കിടയിൽ പാലമായി പ്രവർത്തിക്കാൻ ബ്രിക്സ് അധ്യക്ഷനായ ഇന്ത്യക്ക് കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കി.



