സംഗീത വ്യവസായത്തിൽ മതപരമായ സ്വത്വത്തിന്റെ പേരിൽ വിവേചനം നേരിടുന്നുവെന്ന എ.ആർ. റഹ്മാന്റെ പരാമർശത്തെ ഗാനരചയിതാവ് മനോജ് മുന്താഷിർ വിമർശിച്ചു. ‘ഛാവ’ സിനിമയെ റഹ്മാൻ തന്നെ ‘പ്രചാരണ ചിത്രം’ എന്ന് വിശേഷിപ്പിച്ചതിനെയും അദ്ദേഹം ചോദ്യം ചെയ്തു. സിനിമയുടെ തിരക്കഥ അറിഞ്ഞ ശേഷമാണ് റഹ്മാൻ ചിത്രത്തിൽ സംഗീതം നൽകിയതെന്നും, പ്രചാരണ ചിത്രമാണെന്ന് തോന്നിയിരുന്നെങ്കിൽ ആദ്യം തന്നെ പിന്മാറാമായിരുന്നുവെന്നും മുന്താഷിർ പറഞ്ഞു. റഹ്മാന് ജോലി ലഭിക്കാത്തതിന് മതപരമായ സ്വത്വമല്ല, വ്യവസായത്തിലെ വ്യക്തിബന്ധങ്ങളായിരിക്കാം കാരണമെന്നുമാണ് അദ്ദേഹത്തിന്റെ വാദം.



