ആര്‍ജി കര്‍ ആശുപത്രിയിലെ യുവ ഡോക്ടര്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട കേസില്‍ രാഖി കെട്ടി പ്രതിഷേധിച്ച് സമരക്കാര്‍. രക്ഷാബന്ധൻ ദിനത്തിൽ പ്രതിഷേധക്കാർ പ്ലാറ്റ്‌ഫോമിൽ “നീതി” എന്നെഴുതിയ കറുത്ത രാഖികൾ കെട്ടി . പ്രതിഷേധത്തിൻ്റെ ഭാഗമായി ഡോക്ടർമാർ കറുത്ത രാഖികൾ കെട്ടി രക്ഷാബന്ധൻ ആചരിക്കും. സര്‍ക്കാര്‍ ഉദ്യോദഗസ്ഥര്‍, കോളേജ് അഡ്മിനിസ്‌ട്രേറ്റര്‍മാര്‍, പൊലീസ്, സുരക്ഷാ ഉദ്യോഗസ്ഥര്‍, നഴ്‌സുമാര്‍, ആരോഗ്യപ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ക്ക് രാഖികെട്ടും.
അതേസമയം ആശുപത്രി മുന്‍ പ്രിന്‍സിപ്പാള്‍ സന്ദീപ് ഘോഷ് ചോദ്യം ചെയ്യലിന് വേണ്ടി സിബിഐക്ക് മുന്നില്‍ ഹാജരായി. നാലാമത്തെ തവണയാണ് സന്ദീപ് ഘോഷിനെ സിബിഐ ചോദ്യം ചെയ്യുന്നത്. മൂന്ന് ദിവസങ്ങളിലായി 30 മണിക്കൂറിലേറെ സന്ദീപ് ഘോഷിനെ ചോദ്യം ചെയ്തിരുന്നു.



