യു.പി.ഐ ഇടപാടുകളിലെ സീറോ എം.ഡി.ആർ (Merchant Discount Rate) സംവിധാനം അവസാനിപ്പിച്ച് എം.ഡി.ആർ പുനഃസ്ഥാപിക്കാൻ കേന്ദ്ര ധനമന്ത്രാലയം നിയമഭേദഗതി നിർദേശിച്ചു. ഡിജിറ്റൽ പേയ്മെന്റ് സംവിധാനങ്ങളുടെ പ്രവർത്തനച്ചെലവും അടിസ്ഥാന സൗകര്യ വികസനത്തിനുള്ള നിക്ഷേപവും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നീക്കം. 2020 മുതൽ യു.പി.ഐ, രുപേ ഡെബിറ്റ് കാർഡ് ഇടപാടുകൾക്ക് സീറോ എം.ഡി.ആർ നിലവിലുണ്ടായിരുന്നെങ്കിലും, ഈ നയം ബാങ്കുകൾക്കും പേയ്മെന്റ് സേവനദാതാക്കൾക്കും സാമ്പത്തിക സമ്മർദ്ദം സൃഷ്ടിക്കുന്നതായി വിലയിരുത്തപ്പെട്ടിരുന്നു.എന്നാൽ പുതിയ ബിൽ നിലവിൽ വന്നാലും സാധാരണ യു.പി.ഐ ഉപയോക്താക്കൾക്ക് അധിക ഫീസോ ചാർജോ നൽകേണ്ടി വരില്ലെന്നാണ് സൂചന. എം.ഡി.ആർ ഫീസ് ഉപഭോക്താക്കൾക്കല്ല, മറിച്ച് വലിയ തോതിൽ ഡിജിറ്റൽ ഇടപാടുകൾ നടത്തുന്ന വ്യാപാരികളുടെ നിശ്ചിത ഇടപാടുകൾക്കായിരിക്കും ബാധകമാകുക. അതിനാൽ ഉപയോക്താക്കൾക്ക് യു.പി.ഐ ഇടപാടുകൾ തുടർന്നും സൗജന്യമായി ഉപയോഗിക്കാനാകുമെന്നാണ് വിലയിരുത്തൽ. പാർലമെന്ററി സ്ഥിരസമിതിയുടെ ശുപാർശകളുടെ അടിസ്ഥാനത്തിലാണ് ഈ ഭേദഗതി നിർദേശം മുന്നോട്ടുവച്ചിരിക്കുന്നത്.
എന്നാൽ പുതിയ ബിൽ നിലവിൽ വന്നാലും സാധാരണ യു.പി.ഐ ഉപയോക്താക്കൾക്ക് അധിക ഫീസോ ചാർജോ നൽകേണ്ടി വരില്ലെന്നാണ് സൂചന. എം.ഡി.ആർ ഫീസ് ഉപഭോക്താക്കൾക്കല്ല, മറിച്ച് വലിയ തോതിൽ ഡിജിറ്റൽ ഇടപാടുകൾ നടത്തുന്ന വ്യാപാരികളുടെ നിശ്ചിത ഇടപാടുകൾക്കായിരിക്കും ബാധകമാകുക. അതിനാൽ ഉപയോക്താക്കൾക്ക് യു.പി.ഐ ഇടപാടുകൾ തുടർന്നും സൗജന്യമായി ഉപയോഗിക്കാനാകുമെന്നാണ് വിലയിരുത്തൽ. പാർലമെന്ററി സ്ഥിരസമിതിയുടെ ശുപാർശകളുടെ അടിസ്ഥാനത്തിലാണ് ഈ ഭേദഗതി നിർദേശം മുന്നോട്ടുവച്ചിരിക്കുന്നത്.



