KND-LOGO (1)

റഷ്യ ഉപരോധ ബിൽ മുന്നോട്ട് കൊണ്ടുപോകാൻ യുഎസ് സെനറ്റ് വോട്ട് ചെയ്തു

വാഷിങ്ടൺ: ഇന്ത്യയുൾപ്പെടെ റഷ്യയിൽ നിന്ന് എണ്ണയും മറ്റ് ഉൽപ്പന്നങ്ങളും വാങ്ങുന്ന അഞ്ച് രാജ്യങ്ങൾക്ക് 100% വരെ തീരുവ ചുമത്താൻ വഴിയൊരുക്കുന്ന റഷ്യ ഉപരോധ ബിൽ യുഎസ് സെനറ്റിൽ അവതരിപ്പിച്ചു. അന്തരിച്ച സെനറ്റർ ലിൻഡ്സെ ഗ്രഹാം തയ്യാറാക്കിയ സമഗ്ര ഉപരോധ ബിൽ ഉക്രൈൻ പ്രസിഡന്റ് വോളോഡിമിർ സെലെൻസ്കി കാപ്പിറ്റോൾ സന്ദർശിച്ച വേളയിലാണ് സെനറ്റിൽ അവതരിപ്പിച്ചത്. ബിൽ പാസായാൽ റഷ്യയുമായി വ്യാപാരബന്ധം തുടരുന്ന രാജ്യങ്ങൾക്കെതിരെ കടുത്ത സാമ്പത്തിക നടപടികൾ സ്വീകരിക്കാൻ അമേരിക്കയ്ക്ക് കൂടുതൽ അധികാരം ലഭിക്കും.

ഉക്രൈനിലെ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ റഷ്യയ്ക്ക് മേൽ സാമ്പത്തിക സമ്മർദ്ദം വർധിപ്പിക്കാൻ ലക്ഷ്യമിട്ട് യുഎസ് സെനറ്റ് പുതിയ ഉപരോധ ബിൽ മുന്നോട്ടുവച്ചു. റഷ്യൻ എണ്ണയും ഊർജ്ജവും വാങ്ങുന്ന ഇന്ത്യ, ചൈന, സ്ലൊവാക്യ, ഹംഗറി, അസർബൈജാൻ എന്നീ രാജ്യങ്ങൾക്ക് 100% വരെ തീരുവ ചുമത്താൻ ബിൽ വ്യവസ്ഥ ചെയ്യുന്നു. നടപടിക്രമ വോട്ടെടുപ്പിൽ ബില്ലിന് 86-12 എന്ന ഭൂരിപക്ഷ പിന്തുണ ലഭിച്ചു.റഷ്യൻ അസംസ്കൃത എണ്ണയുടെ രണ്ടാമത്തെ വലിയ വാങ്ങുന്ന രാജ്യമായ ഇന്ത്യയ്ക്ക് ബിൽ പാസായാൽ വലിയ വ്യാപാര-ഊർജ്ജ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരാം. പശ്ചിമേഷ്യൻ സംഘർഷവും ഹോർമുസ് കടലിടുക്ക് വഴിയുള്ള വിതരണ തടസ്സവും കാരണം ഇന്ത്യ റഷ്യൻ എണ്ണയെ കൂടുതൽ ആശ്രയിക്കുന്ന സാഹചര്യത്തിലാണ് ബിൽ മുന്നോട്ടുവന്നത്. അതേസമയം, റഷ്യൻ വാതക ഇറക്കുമതി മൊത്തം ഗ്യാസ് ഇറക്കുമതിയുടെ 15 ശതമാനത്തിൽ താഴെയാണെങ്കിൽ ചില രാജ്യങ്ങൾക്ക് ഇളവ് ലഭിക്കാമെന്നും ബില്ലിനെ പിന്തുണയ്ക്കുന്ന സെനറ്റർമാർ വ്യക്തമാക്കിയിട്ടുണ്ട്.

Share this post :

Facebook
Twitter
LinkedIn
Pinterest

Create a new perspective on life

Your Ads Here (365 x 270 area)
Latest News
Categories

Subscribe our newsletter

Purus ut praesent facilisi dictumst sollicitudin cubilia ridiculus.