കനത്ത മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ കാർ ഒലിച്ചുപോയി. വണ്ണപ്പുറം പഞ്ചായത്തിലെ മുള്ളരിങ്ങാട്ട് വെള്ളിയാഴ്ച വൈകീട്ടുണ്ടായ മഴയിലാണ് വെളളപ്പൊക്കം രൂക്ഷമായത്. മുള്ളരിങ്ങാട് ലൂർദ് മാതാ പള്ളി പാസ്റ്റർ ജേക്കബ് വട്ടപ്പിള്ളിയുടെ കാർ വെള്ളപ്പൊക്കത്തിൽ ഒലിച്ചുപോയി. സംഭവസമയത്ത് കാറിലുണ്ടായിരുന്ന വൈദികനെ നാട്ടുകാർ ധൈര്യപൂർവം രക്ഷപ്പെടുത്തി.
വണ്ണപ്പുറം പഞ്ചായത്തിലെ രണ്ടാം വാർഡിലുണ്ടായ ചെറിയ ഉരുൾപൊട്ടലാണ് മുള്ളരിങ്ങാട് പുഴയിൽ വെള്ളം ഉയരാൻ കാരണമെന്ന് കരുതുന്നു. വലിയകണ്ടം, തറുതല എന്നിവടങ്ങളിൽ പുഴയോരത്ത് താമസിക്കുന്നവരെ സുരക്ഷിതസ്ഥാനത്തേക്ക് മാറ്റി. പൊലീസും അഗ്നിരക്ഷാസേനയും സംഭവ സ്ഥലത്തെത്തിയിട്ടുണ്ട്.



