KND-LOGO (1)

സാങ്കേതികവിദ്യയാൽ ഉൽപ്പാദനക്ഷമ കൃഷി

കേരളത്തിലെ കാർഷിക മേഖലയെ സാങ്കേതികവിദ്യയുടെ കരുത്തിലൂടെ കൂടുതൽ ഉൽപ്പാദനക്ഷമവും കാലാവസ്ഥാ പ്രതിരോധശേഷിയുള്ളതുമാക്കാൻ കേരള സ്റ്റാർട്ടപ്പ് മിഷൻ (KSUM) അഗ്രി-നെക്സ്റ്റ് പദ്ധതി നടപ്പാക്കുന്നു . 150 അഗ്രിടെക് സ്റ്റാർട്ടപ്പുകളെ തെരഞ്ഞെടുത്ത് സാങ്കേതികവിദ്യകൾ കർഷകരിലേക്ക് എത്തിക്കാനുള്ള പദ്ധതിയാണ് ലക്ഷ്യമിടുന്നത്. തിരഞ്ഞെടുക്കപ്പെടുന്ന സ്റ്റാർട്ടപ്പുകൾക്ക് 25 ലക്ഷം രൂപ വരെ ധനസഹായം, മെന്ററിംഗ്, ഇൻകുബേഷൻ പിന്തുണ, കർഷക ശൃംഖലകളിലേക്കുള്ള പ്രവേശനം, ഫീൽഡ് പൈലറ്റ് അവസരങ്ങൾ എന്നിവ ലഭ്യമാക്കും ലോകബാങ്കിന്റെ സഹകരണത്തോടെ കൃഷി വകുപ്പ് നടപ്പാക്കുന്ന കേര പദ്ധതിയിലുൾപ്പെടുത്തിയാണ്പദ്ധതി നടപ്പാക്കുക.

കർഷകരുടെ ആവശ്യങ്ങൾ നേരിട്ട് മനസ്സിലാക്കിയുള്ള നവീകരണങ്ങൾ ആസൂത്രണം ചെയ്തു വികസിപ്പിക്കുകയെന്ന പുതിയ സമീപനമാണ് അഗ്രി-നെക്സ്റ്റിലൂടെ മുന്നോട്ടുവയ്ക്കുന്നതെന്ന് കേരള സ്റ്റാർട്ടപ്പ് മിഷൻ അറിയിച്ചു.താല്പര്യമുള്ള സ്റ്റാർട്ടപ്പുകൾ https://agrinext.startupmission.in/ എന്ന ലിങ്കിൽ ജൂലൈ 31 നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് 9447713627 എന്ന നമ്പറിൽ ബന്ധപ്പെടണംKerala Startup Mission (KSUM) introduces the Agri-Next project in collaboration with the World Bank, aiming to empower farmers using tech innovations from 150 selected agritech startups

Share this post :

Facebook
Twitter
LinkedIn
Pinterest

Create a new perspective on life

Your Ads Here (365 x 270 area)
Latest News
Categories

Subscribe our newsletter

Purus ut praesent facilisi dictumst sollicitudin cubilia ridiculus.