കശ്മീരിലെ ശ്രീനഗര്‍ വിമാനത്താവളത്തില്‍ സാറ്റലൈറ്റ് ഫോണ്‍യും ജിപിഎസ് ഉപകരണവും കൈവശം വെച്ചതിനാല്‍ അമേരിക്കന്‍ പൗരനായ ജെഫ്രി സ്കോട്ടിനെ ഇന്ത്യന്‍ സുരക്ഷാ ഏജന്‍സികള്‍ പിടികൂടിയ സംഭവം സുരക്ഷാ ആശങ്കകള്‍ക്ക് ഇടയാക്കി. ഇന്ത്യയില്‍ അനുമതിയില്ലാതെ ഇത്തരം ഉപകരണങ്ങള്‍ ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണ്. ഇതിന് മുമ്പും വിദേശ പൗരന്മാര് ഉള്‍പ്പെട്ട സമാന കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന് പറയപ്പെടുന്നു. എന്നാല്‍ “യുഎസ് ചാരപ്രവര്‍ത്തനം”, “ഡീപ് സ്റ്റേറ്റ്” ഗൂഢാലോചന തുടങ്ങിയ ആരോപണങ്ങള്‍ക്ക് വ്യക്തമായ ഔദ്യോഗിക സ്ഥിരീകരണം ലഭ്യമല്ലാത്തതിനാല്‍ അവ സൂക്ഷ്മമായി വിലയിരുത്തേണ്ടതാണ്.
ഇതോടെ അമേരിക്കന്‍ ചാരന്മാരുടെ അറസ്റ്റുകള്‍ കൂടുതല്‍ ഗൗരവത്തോടെയാണ് വീക്ഷിക്കപ്പെടുന്നത്. മാത്രമല്ല, പ്രതിപക്ഷപാര്‍ട്ടികളാകട്ടെ പല രീതിയില്‍ അസ്വസ്ഥകരമായ കലാപങ്ങള്‍ അഴിച്ചുവിടാന്‍ ശ്രമം നടത്തുന്നുണ്ട്. ബംഗ്ലാദേശില്‍ ഷേഖ് ഹസീന സര്‍ക്കാരിനെ അട്ടിമറിക്കാന്‍ 100 കോടി ഡോളറാണ് അമേരിക്കയിലെ ഡീപ് സ്റ്റേറ്റ് ശക്തികള്‍ ഒഴുക്കിയതെന്ന് പറയുന്നു. ബംഗ്ലാദേശില്‍ നടന്ന വിദ്യാര്‍ത്ഥി കലാപങ്ങള്‍ക്ക് ഫണ്ടെത്തിയത് ഡീപ് സ്റ്റേറ്റ് ശക്തികളില്‍ നിന്നാണ്. അമേരിക്കയില്‍ ബില്‍ ക്ലിന്റണ് ഫൗണ്ടേഷന് സംഘടിപ്പിച്ച ഒരു പരിപാടിയില്‍ പ്രസംഗിക്കവേ മുന്‍ ബംഗ്ലാദേശ് ഭരണാധികാരി മുഹമ്മദ് യൂനസ് തന്നെ വെളിപ്പെടുത്തിയതാണ് ഇക്കാര്യം. ഇന്ത്യയിലും ഇത്തരം നീക്കങ്ങളുണ്ടോ എന്ന് സംശയമാണ് വിദേശഫണ്ടുകള്‍ ഇന്ത്യയില്‍ എത്തുന്നത് കൂടുതല്‍ കൂലങ്കഷമായി പഠിക്കാന്‍ കേന്ദ്രസര്‍ക്കാരിനെ പ്രേരിപ്പിക്കുന്നത്.



