ബിഹാറിലെ ക്ഷേത്രത്തിലുണ്ടായ തിക്കിലും തിരക്കിലുംപെട്ട് മൂന്ന് സ്ത്രീകളടക്കം ഏഴ് പേര് മരിച്ചു. 35 പേര്‍ക്ക് പരുക്കേറ്റു. ബരാവാർ ഹിൽസിലെ ബാബ സിദ്ധേശ്വർ നാഥ് ക്ഷേത്രത്തിലാണ് സംഭവം. ഏഴ് മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് അയച്ചതായി ജഹാനാബാദിലെ ടൗൺ ഇൻസ്പെക്ടർ ദിവാകർ കുമാർ വിശ്വകർമ സ്ഥിരീകരിച്ചു.മരണസംഖ്യ ഉയർന്നേക്കാമെന്ന് പ്രദേശവാസികൾ കരുതുന്നു.
പൂക്കച്ചവടക്കാരനുമായി വാക്കേറ്റമുണ്ടായതിനെ തുടർന്ന് സന്നദ്ധപ്രവർത്തകർ ലാത്തിച്ചാർജ് നടത്തിയതായി ക്ഷേത്രത്തിലുണ്ടായിരുന്ന ഒരു ഭക്തൻ പറഞ്ഞു. പൊലീസിൻ്റെ അനാസ്ഥ മൂലമാണ് ഇത് സംഭവിച്ചതെന്നും അദ്ദേഹം ആരോപിച്ചു.



